ആശുപത്രിക്കിടക്കയിൽ കിടന്നും ഈ കൊച്ചു മുടുക്കാൻ പാടുന്നത് കേട്ടു നോക്കൂ; കൊച്ചുഗായകനെ ഏറ്റെടുത്ത് സോഷ്യൽലോകം

കൗതുകം നിറഞ്ഞതും രസകരമായതുമായ നിരവധി ചിത്രങ്ങളും വിഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ലോകം മുഴുവൻ ആരാധകരെ നേടുകയാണ് ബ്രസീലിലെ ആശുപതിക്കിടക്കയിൽ കിടക്കയിൽ നിന്നുള്ള ഒരു കുരുന്നിന്റെ മനോഹരമായ പാട്ട് വിഡിയോ.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മിഗുവൽ എന്ന കുരുന്ന് കൈയിൽ കിട്ടിയ സ്പൂൺ മൈക്കാക്കി വളരെ മനോഹരമായ പാട്ട് പാടുന്നതിന്റെ വിഡിയോ ഇതിനോടകം സോഷ്യൽ ഇടങ്ങളുടെ മനം കവർന്നുകഴിഞ്ഞു.

ഹോസ്പിറ്റൽ വാർഡിലെ ടിവിയിൽ തന്റെ ഇഷ്ടഗാനം കേട്ടപ്പോൾ കൂടെപ്പാടാതിരിക്കാൻ മിഗുവലിന് കഴിഞ്ഞില്ല. ഉടൻതന്നെ എല്ലാം മറന്ന് ആടിപ്പാടുകയാണ് ഈ ബാലൻ.

ഗായകനും ഗാനരചയിതാവുമായ പെരുകിൾസ് ഫാരിയ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കുരുന്നിന്റെ മനോഹരമായ പാട്ട് വിഡിയോ പങ്കുവെച്ചത്.

ആശുപത്രിക്കിടക്കയിൽ കിടന്ന് ഇത്രയും ഉർജ്ജസ്വലനായി പാടുന്ന കുരുന്നിന് അഭിനന്ദനപ്രവാഹങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

എന്തായാലും വിഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ കുരുന്നിന് വേണ്ടി പ്രാർത്ഥനകൾ നേരുന്നവരും നിരവധിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here