അറിയാതെ ചിത്രം പകർത്തിയ നിമിഷം; അഞ്ച് വർഷങ്ങൾ മുൻപുള്ള ഓർമ്മയുമായി ദിയ കൃഷ്ണ

218027989 855399075411048 1674758779969465278 n

കൃഷ്ണകുമാറിന്റെ മക്കളെല്ലാം ഇതിനകം തന്നെ താരങ്ങളായി മാറിക്കഴിഞ്ഞവരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് എല്ലാവരും. പാട്ടും ഡാന്‍സുമൊക്കെയായി ഇവര്‍ പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. യൂ ട്യൂബ് വീഡിയോകളിലൂടെയും അല്ലാതെയും ആണ് പ്രേക്ഷകരുടെ ഇഷ്ടം കൃഷ്ണകുമാറിന്റെ ഇളയമകൾ ദിയ നേടിയെടുത്തത്.

ബിഗ് സ്‌ക്രീനില്‍ മുഖം കാണിച്ചില്ലെങ്കിലും അഭിനയത്തില്‍ തിളങ്ങാനാവുമെന്ന് ദിയയും തെളിയിച്ചിരുന്നു. ഡബ്‌സ്മാഷും ഡാന്‍സ് വീഡിയോകളുമായാണ് ദിയ എത്താറുള്ളത്. അടുത്തിടെയാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്തുമായി താൻ പ്രണയത്തിൽ ആണെന്നും ദിയ വെളിപ്പെടുത്തിയത്.

213534392 495960798337513 6923611778537283742 n

എന്റെ പ്രിയസുഹൃത്ത് തന്റെ പ്രണയിനി കൂടിയാണ് എന്ന് കിച്ചു എന്ന് വിളിക്കുന്ന വൈഷ്ണവ് പറയുമ്പോൾ അതെ, എന്റെ പ്രിയപ്പെട്ട കൂട്ടുകാരനുമായി ഞാൻ പ്രണയത്തിലാണ് എന്നായിരുന്നു ദിയ പ്രതികരിച്ചത്. ഇപ്പോഴിതാ തന്റെ പ്രിയപെട്ടവന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ദിയ കുറിച്ച വാക്കുകൾ ആണ് വൈറലായി മാറുന്നത്.

ഈ ചിത്രം തികച്ചും യാദൃശ്ചികമായിരുന്നു. ഞങ്ങൾ ആദ്യമായി സംസാരിച്ച ദിവസമായിരുന്നു ഇത്. എനിക്ക് യഥാർത്ഥത്തിൽ തീയതി ഓർമ്മയില്ല, എന്നാൽ വർഷങ്ങൾക്ക് മുമ്പ് 2016 -ൽ ഞാൻ മാർ ഇവാനിയോസ് കോളേജിൽ ക്ലാസ്സിൽ ചേർന്ന ദിവസം ഞങ്ങളുടെ കോളേജ് സ്ഥിതിചെയ്യുന്ന കോമ്പൗണ്ടിനുള്ളിലൂടെ നടക്കാൻ കൊണ്ടുപോയപ്പോൾ എടുത്ത ചിത്രമാണിത്.

അവൻ സുഹൃത്തിനൊപ്പം ക്ലിക്ക് ചെയ്ത ഒരു സെൽഫി ആയിരുന്നു ഇത്. ആ സമയം എനിക്ക് അവന്റെ പേര് അറിയില്ല, അവനും എന്റെ പേര് അറിയില്ല. പക്ഷേ എങ്ങനെയോ എനിക്ക് ഈ ചിത്രം ലഭിച്ചു. രസകരമായ സംഗതി ആ ക്യാമറയിലൂടെ അവൻ യഥാർത്ഥത്തിൽ എന്നെയാണ് നോക്കുന്നത് എന്നാണ്.

240532758 821550145186608 1946316907069789044 n

നീ ഇപ്പോൾ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളായി മാറിയിരിക്കുന്നു. നിന്റെ പിറന്നാൾ നാളെ ആണെന്ന് എനിക്കറിയാം, പക്ഷേ മറ്റാരും വിഷ് ചെയ്യുന്നതിനുമുമ്പ് ഞാൻ നിങ്ങൾക്ക് ആശംസകൾ അറിയിക്കണം എന്നുണ്ട്. അതാണ് ഇത് അപ്‌ലോഡ് ചെയ്തത്. നിനക്കും സച്ചുവിനും ജന്മദിനാശംസകൾ. നമുക്ക് ഒരുമിച്ച് 100 ജന്മദിനങ്ങൾ കൂടി ആഘോഷിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്ന് പറഞ്ഞുകൊണ്ടാണ് ദിയ പോസ്റ്റ് അവസാനിപ്പിച്ചത്.

fykr

LEAVE A REPLY

Please enter your comment!
Please enter your name here