‘ആ ജിഷിന്‍ ഞാനല്ല; ഗായത്രി സുരേഷിന് ഒപ്പം ഉണ്ടായിരുന്ന സീരിയല്‍ നടന്‍!’ ലൈവ് വീഡിയോ

നടിയും മോഡലുമായ ഗായത്രി സുരേഷിന്റെ വാഹനാപകടവുമായി ബന്ധപ്പെട്ട വിമര്‍ശനം ഇപ്പോഴും സോഷ്യല്‍ മീഡിയ വഴി വന്നുകൊണ്ടിരിക്കുകയാണ്. ഗായത്രിയും സുഹൃത്തും സഞ്ചരിക്കുന്നതിനിടെ ആണ് നടിയുടെ വണ്ടി മറ്റൊരു വാഹനത്തിന് ചെന്നു ഇടിക്കുന്നത്.

ഇതിനുപിന്നാലെ ഗായത്രി വണ്ടി നിര്‍ത്താതെ പോവുകയും പിന്നാലെ മറ്റു വാഹനത്തില്‍ ഉള്ളവര്‍ നടിയുടെ കാര്‍ ഫോളോ ചെയ്ത് പിടിക്കുകയായിരുന്നു. ഇതിനിടെയാണ് ഒരാള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്.

പിന്നാലെ താരത്തിന് നേരെ വിമര്‍ശനം ശക്തമായി. ഇതിനിടെ ഗായത്രിക്കൊപ്പം ഉണ്ടായിരുന്നത് സീരിയല്‍ നടന്‍ ജിഷിന്‍ ആണെന്ന വാര്‍ത്തയും പുറത്തുവന്നു, എന്നാല്‍ ആ ജിഷിന്‍ താന്‍ അല്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ജിഷിന്‍.

‘ആ ജിഷിന്‍ ഞാനല്ല. ഗായത്രി സുരേഷിന് ഒപ്പം ഉണ്ടായിരുന്ന സീരിയല്‍ നടന്‍ ഇവനാണ് എന്ന തലക്കെട്ടോടെ ചില വാര്‍ത്തകള്‍ കണ്ടു. ശരിക്കും മാനനഷ്ടത്തിന് കേസ് നല്‍കുകയാണ് വേണ്ടത്. പക്ഷേ അതിനൊന്നും സമയമില്ല. നിങ്ങള്‍ വാര്‍ത്ത വളച്ചൊടിച്ച് കൊടുക്കുമ്പോള്‍ എനിക്കും അച്ഛനും അമ്മയും ഉണ്ടെന്ന് ഓര്‍ക്കണം’ ജിഷിന്‍ ലൈവില്‍ വന്ന് പറഞ്ഞ്.

LEAVE A REPLY

Please enter your comment!
Please enter your name here