
ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത് എത്തിയ താരമാണ് മുക്‌ത. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ഗോൾ, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണ തുടങ്ങി ഒട്ടനവധി മലയാളചലച്ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് മുക്ത. ഫോട്ടോകളും വിശേഷങ്ങളുമെല്ലാം തന്നെ വൈറൽ ആകാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സ്റ്റാർ മാജിക്കിൽ അതിഥിയായി മുക്തയും മകൾ കണ്മണിയും എത്തിയിരുന്നു. അവിടെ വെച്ച് താരം പറഞ്ഞ വാക്കുകൾക്ക് പലരും വിമർശനങ്ങളുമായി എത്തിയിരുന്നു.

മകളെ കൊണ്ട് വീട്ടിലെ ചെറിയ ജോലികൾ ചെയ്യിപ്പിക്കും. എന്നായാലും അവൾ വേറെ വീട്ടിൽ പോയി ചെയ്യണ്ടത് അല്ലെ, തുടങ്ങിയ വാക്കുകളാണ് മുക്ത പറഞ്ഞത്. ഇതിനെ വിമ ർശിച്ച് നിരവധി പേർ രംഗത്തെത്തി. അവർക്കുള്ള മറുപടി നൽകുകയാണ് താരം ഇപ്പോൾ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ.
മുക്തയുടെയും മകൾ കിയാരയുടെയും കിടിലൻ ഫോട്ടോയ്ക്കൊപ്പമാണ് കുറിപ്പ് പങ്കുവെച്ചത്. കുറിപ്പിൽ പറയുന്നത് ഇങ്ങനെ,‘She is Mine. ലോകം എന്തും പറയട്ടെ… ഞാൻ പറഞ്ഞ ഒരു വാക്കിൽ കേറി പിടിച്ചു അത് share ചെയ്തു സമയം kalayathe… ഒരുപാട് പേര് നമ്മളെ വിട്ടു പോയി പിഞ്ചു കുഞ്ഞുങ്ങൾ അടക്കം…. അവർക്കും ആ കുടുംബങ്ങൾ ക്കും വേണ്ടി പ്രാർത്ഥിക്കു. പോസ്റ്റ് ഇതിനോടകം തന്നെ വൈറൽ ആണ്.
