പ്രായത്തെ വെല്ലുന്ന ബൗളിങ് മികവുകൊണ്ട് ക്രിക്കറ്റ് ലോകത്തെ പോലും അതിശയിപ്പിച്ചിരിക്കുകയാണ് ഈ കുട്ടിത്താരം; വീഡിയോ

അതിശയിപ്പിക്കുന്ന വൈറൽ കാഴ്ചകൾ ക്രിക്കറ്റ് താരങ്ങളും ചലച്ചിത്ര താരങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയും ശ്രദ്ധ ആകർഷിക്കുന്നു.

ഒരു കൊച്ചുമിടുക്കൻറെ ക്രിക്കറ്റ് മികവാണ് വിഡിയോയിൽ. പ്രായത്തെ വെല്ലുന്ന ബൗളിങ് മികവുകൊണ്ട് ക്രിക്കറ്റ് ലോകത്തെ പോലും അതിശയിപ്പിച്ചിരിക്കുകയാണ് ഈ കുട്ടിത്താരം.

അസാദുസമാൻ സാദിദ് എന്നാണ് ഈ മിടുക്കൻറെ പേര്. ലെഗ് സ്പിൻ ബൗളിങ്ങിലൂടെയാണ് കുട്ടിത്താരം അതിശയിപ്പിക്കുന്നത്. ബാറ്റ്സ്മാൻമാരെ കുഴപ്പിയ്ക്കുന്ന തരത്തിലുള്ളതാണ് ആറ് വയസ്സുകാരനായ അസാദുസമാൻ സാദിദിൻറെ ഓരോ ബൗളിങ്ങും. ബംഗ്ലാദേശിലെ ബരിഷാൽ സ്വദേശിയാണ് അസാദുസമാൻ സാദിദ്.

ചെറിയ കുട്ടിയാണെങ്കിലും ക്രിക്കറ്റിനോടുള്ള പാഷൻ പ്രകടമാണ് എന്ന അടിക്കുറിപ്പിനോടൊപ്പമാണ് സച്ചിൻ തെൻഡുൽക്കർ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. നിരവധിപ്പേർ ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞു. കുട്ടിത്താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നവരും ഏറെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here