നൃത്തം ചെയ്ത് കല്യാണപെണ്ണ്; കണ്ണു നിറഞ്ഞ് വരൻ; വൈറലായി വിഡിയോ

വിവാഹവേദിയിലെ വധുവിന്റെ നൃത്തം കണ്ട് സന്തോഷത്താൽ കണ്ണു നിറയുന്ന വരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. വെഡ് എബൗട്ട് എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ വിഡിയോ പങ്കുവച്ചത്.

സ്വാതി സിങ്ങും അമൃത് മോംഗയുമാണ് വിഡിയോയിലെ വധൂവരന്മാർ. ‘സർദാർ കാ ഗ്രാൻസൺ’ എന്ന സിനിമയിലെ ‘മേൻ തേരി ഹോ ഗയി’ പാട്ടിനായിരുന്നു വധു ചുവടു വച്ചത്.

വധു നൃത്തം തുടരുന്നതിനിടെ വരന്റെ കണ്ണു നിറയാൻ തുടങ്ങി. തുടർന്ന് വധു വരനെ വേദിയിലേക്ക് കൊണ്ടു വരികയും കണ്ണു തുടയ്ക്കുകയും ചെയ്യുന്നതാണ് വിഡിയോയിലുള്ളത്.

ഇവർക്ക് ആശംസകൾ അറിയിച്ച് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. വിഡിയോ കണ്ടപ്പോൾ ഹൃദയം നിറഞ്ഞു എന്നും കമന്റുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here