ലോക ഹാൻഡ്റൈറ്റിങ്ങിൽ ഒന്നാം സ്ഥാനത്തേയ്ക്ക് ഈ മിടുക്കി

കണ്ണൂർ കുടിയാന്മല സ്വദേശിയായ ചന്ദ്രൻകുന്നേൽ ബിജു ജോസിന്റെ മകൾ ആന്മരിയ ബിജു ‘WORLD HANDWRITING COMPETITION’ ൽ ആർട്ടിസ്റ്റിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്. കണ്ണൂർ, ചെമ്പേരി നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആൻ മരിയ.

an

കുട്ടിക്കാലം മുതൽ സ്വയം ആർജിച്ചെടുത്ത്, നിരന്തരമായ കഠിന പരിശ്രമത്തിലൂടെയാണ് ഈ വിജയം നേടിയത്. ആൻമരിയുടേത് അച്ചടി മെഷീനോ കമ്പ്യൂട്ടർ ഫോണ്ടുകൾ നല്കുന്ന അക്ഷരരങ്ങളെക്കാൾ മികച്ചതാണ്. 13-നും 19-നും വയസിനു ഇടയിൽ പ്രായമുള്ള കൗമാരപ്രായക്കാരുടെ ആർട്ടിസ്റ്റിക് വിഭാഗത്തിലാണ് ആൻ മരിയക്ക് സമ്മാനം ലഭിച്ചത്.

J6bsUsB

ആൻമരിയ ഏറെ നാളത്തെ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഈ കൈവരിച്ച വിജയം. ന്യൂയോർക്ക് ആസ്ഥാനമായ ഹാൻഡ് റൈറ്റിങ് ഫോർ ഹ്യുമാനിറ്റിയാണ് മത്സരം. അക്ഷരം കണ്ടാലോ എല്ലാവരെയും അത്ഭുതപെടുത്തുന്ന രീതിയിലാണ്. അത്രയ്ക്ക് ഭംഗിയിലും കറക്ട് അളവിലും ഒക്കെയാണ് എഴുത്ത്. എന്ത്കൊണ്ട് ഈ മിടുക്കിയ്ക്ക് കിട്ടേണ്ട അംഗീകാരം തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here