
ഫഹദ് ഫാസിൽ നായകനായെത്തിയ മഹേഷിൻറെ പ്രതികാരം എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അപർണ ബാലമുരളി. ഇപ്പോൾ തമിഴിലും മലയാളത്തിലും നിരവധി സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിക്കുകയാണ് നടി.
മഹേഷിൻറെ പ്രതികാരം എന്ന ചിത്രത്തിലെ ജിൻസി എന്ന നാട്ടിൻപുറത്തുകാരി യുടെ കഥാപാത്രം വളരെ ഭംഗിയായി അവതരിപ്പിച്ചതിലൂടെ നിരവധി അവസരങ്ങളും നടിയെ തേടിയെത്തി. അഭിനയരംഗത്ത് ശ്രദ്ധനേടാൻ അപർണയ്ക്ക് അധികകാലം വേണ്ടിവന്നില്ല, ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ താരം തമിഴ് പെണ്ണായി എത്തിയിരിക്കുകയാണ്.

ബൂൽ ബുലായ എന്ന ഫോട്ടോഷൂട്ടിൽ ആണ് താരം തമിഴ് പെൺകുട്ടി ആയി ഒരുങ്ങിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയത്. നിരവധിപേരാണ് ചിത്രങ്ങൾക്ക് കമൻറ് ആയി വന്നത്. മലയാളത്തിൽ ഒരു നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചിരുന്നു.
തമിഴകത്തിന് പ്രിയപ്പെട്ട ഒരു സൂര്യയുടെ നായികയായും നടി ആരാധകരുടെ കയ്യടി വാങ്ങിയിരുന്നു. നടി എന്നതിലുപരി നല്ലൊരു ഗായിക കൂടിയായ അപർണ്ണ സോഷ്യൽ മീഡിയയിലൂടെ നിരവധി വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. സോഷ്യൽമീഡിയയിലും സ്റ്റേജ് ഷോകളിലും അപർണ ഇപ്പോൾ സജീവമാണ്.

സിനിമ തന്നെയാണത് ലക്ഷ്യമെന്നും ഇനിയും ഒരുപാട് നല്ല ചിത്രങ്ങൾ ലഭിക്കണമെന്ന് ആഗ്രഹമുണ്ടെന്നും പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. തമിഴകത്ത് തന്നെ താരത്തിന് നിരവധി അവസരങ്ങളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്.



Aparna Balamurali photos



Aparna Balamurali photos


