പിങ്ക് ഡ്രസ്സിൽ, ബോൾഡ് ലുക്കിൽ പ്രിയതാരം റിമാ കല്ലിങ്കൽ!! ഫോട്ടോകൾ കാണാം

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് റിമ കല്ലിങ്കൽ. തന്റെ അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് കഴിവ് തെളിയിക്കാനും താരത്തിന് സാധിച്ചു.

പ്രശസ്ത സിനിമാ സംവിധായകൻ ആഷിഖ് അബുവാണ് താരത്തിന്റെ ജീവിതപങ്കാളി. അഭിപ്രായങ്ങളോടും നിലപാടുകളോടും ഉറച്ചുനിൽക്കുന്ന വ്യക്തിത്വമാണ് റിമ കല്ലിങ്കൽ. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ആരുടെ മുമ്പിലും ഏത് വേദിയിലും തുറന്നു പറയാൻ ഒട്ടും മടി കാണിക്കാത്ത അപൂർവം ചില മലയാളം നടിമാരിലൊരാളാണ് താരം.

അതുകൊണ്ടുതന്നെ താരം പലപ്രാവശ്യം സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. ബോൾഡ് ആറ്റിറ്റ്യൂഡ് ആണ് താരത്തിന്റെ പ്രത്യേകത. സോഷ്യൽ മീഡിയയിൽ താരം സജീവസാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

Rima Kallingal 1

ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്ക് വെച്ചിട്ടുള്ളത്. ബിക്കിനിയിൽ പോലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്ന് വേണം പറയാൻ. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. പതിവിൽനിന്ന് വ്യത്യാസമില്ലാതെ വീണ്ടും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

പിങ്ക് ഡ്രസ്സ് ൽ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഷാഫി ഷക്കീർ എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. മലയാളസിനിമയിൽ സജീവമായിട്ടുള്ള റിമാ കല്ലിങ്കൽ മലയാളത്തിനു പുറമേ തമിഴ് ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Rima Kallingal 2
Rima Kallingal 3

LEAVE A REPLY

Please enter your comment!
Please enter your name here