‘വാ നമുക്ക് കല്യാണം കഴിക്കാം’; നവവധുവിനെ പോലെ സുന്ദരിയായി തിളങ്ങി പ്രയാഗ മാർട്ടിൻ; വൈറൽ ഫോട്ടോസ്

ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. സാഗര്‍ ഏലിയാസ് ജാക്കിയിലൂടെ ബാലതാരമായി സിനിമയിലെത്തിയ താരം ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ഒരു മുറെ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ നായികയായി. ചിത്രത്തിലെ നായിക കഥാപാത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്ത് പ്രയാഗ ശ്രദ്ധിക്കപെട്ടു.

പിന്നീട് സിദ്ധിഖ് സംവിധാനം ചെയ്ത ഫുക്രി എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. പതിനഞ്ചോളം ചിത്രങ്ങളിൽ പ്രയാഗ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒരു വ്യക്തിയാണ് പ്രയാഗ മാർട്ടിൻ.

ലോക്ക് ഡൗൺ കാലത്ത് തന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും എല്ലാം താരം ആരാധകർക്കായി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.

Prayaga Martin 5

ബ്രൈഡ് ലുക്കിലാണ് ഇത്തവണ പ്രയാഗ എത്തിയിരിക്കുന്നത്. ‘വരൂ, നമുക്ക് വിവാഹിതരാകാം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പ്രയാഗ മാർട്ടിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. സാരി തയ്യാറിക്കിയിരിക്കുന്നത് ടിയ നീൽ കാരിക്കശ്ശേരിയാണ്.

എം ഒ ഡി സിഗ്നേച്ചർ ജ്വല്ലറിയാണ് ആഭരണങ്ങൾ. ജൂലി ജൂലിയൻ ആണ് മേക്ക് ഓവർവർ വധു വെഡ്ഡിംഗ് ഫോട്ടോഗ്രഫിയാണ് പ്രയാഗയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

Prayaga Martin 6
Prayaga Martin 3
Prayaga Martin 4

Prayaga Martin Photos

Prayaga Martin 7
Prayaga Martin 2
Prayaga Martin 1

LEAVE A REPLY

Please enter your comment!
Please enter your name here