ചെന്ന് കേറുന്ന വീട്ടിലെ കാര്യം പറഞ്ഞല്ല മകളെ പരിശീലിപ്പിക്കേണ്ടത്; വൈറലായി ഹരീഷ് ശിവരാമകൃഷ്ണന്റെ പോസ്റ്റ്

അഭിനേത്രിയായ മുക്ത ചാനല്‍ പരിപാടികളിലും സജീവമാണ്. അടുത്തിടെ മകള്‍ക്കൊപ്പം സ്റ്റാര്‍ മാജിക്കിലേക്ക് മുക്ത എത്തിയിരുന്നു. പേരന്റിംഗിനെക്കുറിച്ച് പറയുന്നതിനിടെ മുക്ത നടത്തിയ പരാമര്‍ശം വന്‍വിവാദമായി മാറിയിരുന്നു. കുക്കിങ്ങും ക്ലീനിംഗുമൊക്കെ മകളെ പഠിപ്പിച്ചിട്ടുണ്ടെന്നും നാളെ വേറൊരു വീട്ടില്‍ ചെന്ന് കയറേണ്ടതല്ലേയെന്നുമായിരുന്നു മുക്തയുടെ വാക്കുകള്‍.

വീഡിയോ വൈറലായി മാറിയതോടെ മുക്തയ്‌ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. വനിതാ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനും ബാലാവകാശ കമ്മീഷനും ഇതേക്കുറിച്ച് പരാതി നല്‍കിയിട്ടുണ്ട്. കാലാഹരണപ്പെട്ട ജെന്‍ഡര്‍ റോള്‍സല്ല മക്കളെ പഠിപ്പിക്കേണ്ടതെന്ന് ഹരീഷ് ശിവരാമകൃഷ്ണന്‍ പറയുന്നു. മകളുടെ ഫോട്ടോയ്‌ക്കൊപ്പമായാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

muktha

ഇതെന്റെ മകള്‍ ആണ് അച്ചു. കഴിച്ചു കഴിഞ്ഞ പാത്രം മോറി വെക്കാനും, ബെഡ്ഷീറ്റ് മടക്കി വെക്കാനും ഒക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട് ഞങ്ങള്‍. ഈ പണി ഒക്കെ ഞങ്ങളും (അവളുടെ അപ്പയും അമ്മയും) ചെയ്യാറും ഉണ്ട്, വലിയ ആനകാര്യം ഒന്നുമല്ല അത്. പക്ഷെ വര്‍മ സാറേ, ഒരു ചെറിയ കുഴപ്പം ഉണ്ട്. ഇതൊന്നും പറഞ്ഞു കൊടുത്തത് ‘ചെന്ന് കേറുന്ന’ വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാന്‍ അല്ല.

അവളുടെ സ്വയം പര്യാപ്തതയ്ക്കാണ്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സ്വയം പര്യാപ്തരാക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം, അല്ലാതെ കാലഹരണപ്പെട്ട ജെന്‍ഡര്‍ റോള്‍സ് പഠിപ്പിച്ചു റെഗ്രെസ്സ് ചെയ്യിക്കരുത്. അത്രേം മെച്യൂരിറ്റി എങ്കിലും കാണിക്കണം അച്ഛന്‍ അമ്മമാര്‍.

244470818 586731099114515 8104704519797314467 n

വളർത്താം, അതുപോലെ ഒരോർത്തരും അവരുടെ മക്കളെ എങ്ങനെ വളർത്തണം എന്ന് അവർക്കും ചോയ്സ് ഉണ്ട് അതിനെ കുറ്റം പറയാതെ ഇരുന്നാൽ മതിയെന്നായിരുന്നു ഒരാളുടെ കമന്റ്. ഓ ആയിക്കോട്ടേ അങ്ങനെ വളർന്നു വലുതായ ഒരുത്തൻ എന്റെ മോളേ കല്യാണം കഴിച്ചു രാവിലെ ഉമ്മറത്തിരുന്നു ഒരു ചായ എന്ന് വിളിച്ചു കൂവിയാൽ എക്കോ മാത്രമേ അടിക്കൂ എന്ന് കൂടി പറഞ്ഞാൽ മതി.

സ്വമനസാലെ ചെയ്യുന്നതും, കണ്ടിഷനിങ് കൊണ്ട് ഒരു ജെൻഡർ മാത്രം നിർബന്ധിക്കപ്പെടുന്നതിനെ ഉള്ള വ്യത്യാസത്തെ കുറിച്ച് ആണ് എഴുതാൻ ശ്രമിച്ചത്. പാചകം അറിയില്ല എന്നത് ഒരു കുറ്റം അല്ല, പുരുഷനും സ്ത്രീക്കുമെന്നും അദ്ദേഹം മറുപടിയായി കുറിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here