‘എസ്തേറിന്‍റെ അച്ഛനും അമ്മയും എന്നാ സുമ്മാവാ.! വിവാഹ വാർഷിക ദിനത്തിൽ ഒരു സാഹസം..! ചിത്രങ്ങൾ പങ്കവെച്ചു അനിൽ

esther anil

ബാലതാരമായെത്തി നായികനിരയിലേക്കുയര്‍ന്ന താരമാണ് എസ്തേർ അനിൽ. സോഷ്യൽമീഡിയയിൽ ഏറെ സജീവമായ താരം ഇടയ്ക്കിടയ്ക്ക് ഗ്ലാമർ ഫോട്ടോഷൂട്ടുകളുമായെത്തി ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ എസ്തേറിന്‍റെ മാതാപിതാക്കളുടെ വിവാഹ വാർഷിക ദിന സാഹസം സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.

വയനാട്ടിലെ കൽപ്പറ്റ സ്വദേശികളായ അനിൽ അബ്രാഹവും മഞ്ജു അനിലുമാണ് എസ്തേറിന്‍റെ മാതാപിതാക്കള്‍. ഇവരുടെ മക്കളാണ് ബാലതാരമായി സിനിമയിലെത്തി പിന്നീട് നായിക നിരയിലേക്ക് എത്തിയ നടി എസ്തർ അനിലും ബാലതാരമായ എറിക് അനിലും. ഇവാൻ അനിൽ എന്നൊരു മകനും ഇവർക്കുണ്ട്. ഇന്ന് ഇവരുടെ 23-ാം വിവാഹ വാർഷികമാണ്.

246245631 243345214497454 2502692179775683704 n

എസ്തേർ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ ബാലതാരമായി അരങ്ങേറിയത്. ശേഷം ജിത്തു ജോസഫ്-മോഹൻലാൽ ചിത്രം ദൃശ്യം, ഒരുനാള്‍ വരും, പാപനാശം എന്നിങ്ങനെ നിരവധി സിനിമകളിലൂടെ ശ്രദ്ധ നേടി. നായികയായ ആദ്യ ചിത്രമായ ഓള് അടുത്തിടെ പുറത്തിറങ്ങി ശ്രദ്ധിക്കപ്പെട്ടു. ദൃശ്യം 2ലാണ് ഒടുവിൽ അഭിനയിച്ചത്. നിരവധി സിനിമകളാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്.

സോഷ്യൽമീഡിയയിൽ ഏറെ സജീവമായി ഇടപെടുന്നവരാണ് എസ്തേറിൻറെ മാതാപിതാക്കളായ അനിലും മഞ്ജുവും. സിനിമാ മേഖലയിലെ നിരവധി പേരുമായി സൗഹൃദങ്ങളും ഇവർക്കുണ്ട്. മക്കളോടൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ ഇവർ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്.

246159588 1302018950247726 2403385715743852310 n

ഇപ്പോഴിതാ തങ്ങളുടെ 23-ാം വിവാഹ വാർഷിക ദിനത്തിൽ വ്യത്യസ്തമായൊരു കുറിപ്പും ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അനിൽ. നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നിടത്തേക്ക് നിങ്ങളുടെ പാദങ്ങൾ നിങ്ങളെ കൊണ്ടുപോകട്ടെ. 23 വർഷം ഒരുമിച്ച്, എന്ന് കുറിച്ചുകൊണ്ടാണ് ഭാര്യയുമൊത്തുള്ള ചിത്രങ്ങൾ അനിൽ പങ്കിട്ടിരിക്കുന്നത്.

yrfi

നിരവധി സിനിമാതാരങ്ങൾ അടക്കമുള്ളവർ ഇവർക്ക് സോഷ്യൽമീഡിയയിലൂടെ ആശംസകൾ അറിയിച്ചിട്ടുണ്ട്. അനിൽ എബ്രഹാം-മഞ്ജു അനിൽ ദമ്പതികളുടെ മകളായി 2001 ഓഗസ്റ്റ് 29നായിരുന്നു വയനാട് ജില്ലയിലെ കൽപ്പറ്റയിൽ എസ്തേർ ജനിച്ചത്. ഇവാൻ, എറിക്ക് എന്നീ രണ്ട് മക്കളും ഇവർക്കുണ്ട്.

sdtruj

വയനാട്ടിൽ ഇവരുടെ വീടിന് ബ്യൂണ വിസ്ത ഹട്ട് എന്നാണ് പേര്. ഈ വീടിനോട് ചേർന്ന് ഒരു ഹോം സ്റ്റേയും നടത്തുന്നുണ്ട്. അച്ഛനും അമ്മയും എസ്തേറിനും എറിക്കിനുമൊപ്പം മിക്കപ്പോഴും ഷൂട്ടിങ് ലൊക്കേഷനിലുമെത്താറുണ്ട്. സിനിമാ ആവശ്യങ്ങൾക്കായി അപ്പോൾ കൊച്ചിയിലാണ് താമസം.

246861567 110996271251226 1754868557454702622 n

LEAVE A REPLY

Please enter your comment!
Please enter your name here