മുപ്പത് കഴിഞ്ഞിട്ടും കല്യാണം കഴിയ്ക്കുന്നില്ലേ; ചോദ്യത്തിന് മീര നന്ദന്റെ മറുപടി.!

Meera Nandan 3

സിനിമില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും മീര നന്ദന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അറിയുന്നുണ്ട്. ദുബായില്‍ ആര്‍ ജെ ആയി ജോലി നോക്കുന്ന മീര ഇപ്പോള്‍ അവധിയ്ക്ക് കേരളത്തില്‍ എത്തിയിട്ടുണ്ട്. ദുബായി ജീവിതം താന്‍ നന്നായി ആസ്വദിയ്ക്കുന്നു എന്നാണ് മീര നന്ദന്‍ പറയുന്നത്.

റേഡിയോ ജോക്കി ആകുക എന്നതായിരുന്നു തന്റെ അത്യന്തമായ സ്വപ്‌നമെന്നും അവിടെ താന്‍ സന്തുഷ്ടയാണെന്നും ബിഹൈന്റ് വിഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മീര നന്ദന്‍ പറഞ്ഞു. അഭിമുഖത്തിനിടെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിനും മീര പ്രതികരിയ്ക്കുകയുണ്ടായി.

ഞാനിങ്ങനെ സന്തോഷമായിട്ട് നടക്കുന്നതൊന്നു സഹിയ്ക്കുന്നില്ലേ എന്നാണ് ‘പത്ത് മുപ്പത് വയസ്സ് ആയില്ലേ കല്യാണം കഴിയ്ക്കുന്നില്ലേ’ എന്ന് ചോദിയ്ക്കുന്നവരോടുള്ള മീര നന്ദന്റെ മറു ചോദ്യം . കല്യാണം ഒക്കെ സമയാവുമ്പോള്‍ നടക്കും, അപ്പോള്‍ നടക്കട്ടെ എന്നതാണ് തന്റെ പോളിസി എന്നും മീര നന്ദന്‍ പറഞ്ഞു.

245869932 132339692475532 2445365704230013656 n

കല്യാണ പ്രായം ആയില്ലേ, കെട്ടാന്‍ പ്ലാന്‍ ഒന്നും ഇല്ലേ എന്ന ചോദ്യം ഒരുപാട് പേര്‍ ചോദിക്കാറുണ്ട് എന്ന് മീര പറയുന്നു. അക്കാര്യത്തില്‍ എനിക്ക് എന്റെ അച്ഛന്റെയും അമ്മയുടെയും കാര്യം ഓര്‍ക്കുമ്പോഴാണ് പാവം തോന്നുന്നത്. അവരാണ് ഇവിടെ ഓരോ ചടങ്ങുകള്‍ക്കും പരിപാടികള്‍ക്കുമൊക്കെ പോകുന്നത്. പോകുന്ന ഇടത്ത് നിന്നെല്ലാം ഈ ഒരു ചോദ്യം മാത്രമേ പലര്‍ക്കും ചോദിക്കാനുള്ളൂ.

ഇപ്പോള്‍ ഞാന്‍ വിശ്വസിയ്ക്കുന്ന ഒരു കാര്യം, 31 വയസ്സ് ആയി എനിക്ക്, ഇതുവരെ ഞാന്‍ കാത്തു നിന്നു. ഇനി കല്യാണം കഴിയിക്കുമ്പോള്‍, നല്ല ഒരാളെ നോക്കിയിട്ട് മനസ്സിന് പൂര്‍ണമായും ഇഷ്ടപ്പെട്ട് കഴിഞ്ഞിട്ട് മാത്രം കല്യാണം കഴിക്കാം എന്നാണ്. വരനെ കുറിച്ച് യാതൊരു സങ്കല്‍പവും തനിയ്ക്കില്ല എന്നും മീര നന്ദന്‍ വ്യക്തമാക്കി.

ചിലപ്പോള്‍ ഞാന്‍ചിന്തിയ്ക്കുന്നതിനെക്കാളും ആഗ്രഹിയ്ക്കുന്നതിനെക്കാളും നേരെ വിപരീതമായിട്ടുള്ള ആളായിരിയ്ക്കും ജീവിതത്തിലേക്ക് വരുന്നത്. അതുകൊണ്ട് തന്നെ എനിക്ക് യാതൊരു തര പ്ലാനും ഇല്ല. അത് സംഭവിക്കുമ്പോള്‍ സംഭവിയ്ക്കട്ടെ. മനസ്സില്‍ ഒരാളും ഇല്ല എന്ന കാര്യവും മീര തുറന്ന് പറഞ്ഞു.

244661414 123328410065123 221679917957354652 n

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ കരിയര്‍ ആരംഭിച്ച മീര നന്ദന്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് കടന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപടി നല്ല ചിത്രങ്ങളുടെ ഭാഗമായിരുന്ന മീര നന്ദന്‍ 2017 വരെ സിനിമയില്‍ സജീവമായിരുന്നു. പിന്നീട് റേഡിയോ ജോക്കിയായി ജോലി കിട്ടയതോടെ ദുബായിലേക്ക് പോകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here