അഭിനയത്തിലേക്ക് കടക്കുന്നതിനെക്കുറിച്ച് അമൃത സുരേഷ്; വീഡിയോ

മലയാളത്തിലെ പ്രിയപ്പെട്ട യുവഗായികമാരിൽ ഒരാളാണ് അമൃത സുരേഷ്. നിരവധി സ്റ്റേജ് ഷോകളും സ്വന്തമായി യൂട്യൂബ് ചാനലും അങ്ങനെ തന്റേതായ വഴിയിലൂടെ സഞ്ചരിക്കുകയാണ് അമൃത ഇപ്പോൾ. സോഷ്യൽ മീഡിയയിൽ സജീവമായി താരം. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ജീവിതത്തിൽ തിളക്കങ്ങൾ മാത്രമല്ല പ്രതിസന്ധിയും നേരിട്ട സെലിബ്രിറ്റി ആണ് അമൃത. ഇതിനുഇടക്ക്‌ നടൻ ബാലയുമായുള്ള വിവാഹമോചനം അമൃതയെ മാനസികമായി തളർത്തിയിരുന്നു. പ്രതിസന്ധികളെ അതിജീവിച്ചത് എങ്ങനെ യെന്നും അഭിനയത്തിലേക്ക് കടക്കുന്നത്തിന്റെ സൂചനയും താരം പ്രേക്ഷകരോട് പകച്ചു വെച്ചു. നല്ല റോളുകൾ കിട്ടിയാൽ ഒരു കൈ നോക്കാം എന്നും താരം വ്യക്തമാക്കി. വനിതക്ക് നൽകിയ അഭിമുഖത്തിലാണ് താരം പറഞ്ഞത്.

കഴിഞ്ഞ വർഷമാണ് താരം വിവാഹമോചിത ആകുന്നത്. പ്രതിസന്ധിഘട്ടങ്ങളിൽ അതിജീവിക്കാൻ കരുത്ത് പകർന്നത് കുടുംബം ആണെന്നും, അനുജത്തി അഭിരാമിയുടെ പിന്തുണ എടുത്തുപറയേണ്ടതാണ് എന്നും താരം വ്യക്തമാക്കി. അമ്മയെന്ന നിലയിൽ മകൾ പാപ്പുവിനെ കുറിച്ചുള്ള സ്വപ്നങ്ങളും താരം പങ്കു വച്ചു. സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്നും നല്ല റോളുകൾ കിട്ടിയാൽ ഒരു കൈ നോക്കാമെന്നും അതിന് ആദ്യപടിയായി വെബ് സീരിസ് ഉടൻ തുടങ്ങുമെന്നും അമൃത വ്യക്തമാക്കി. ലത മങ്കേഷ്‌കരുടെ വലിയ ഫാനാണ് തൻ, ലതാജിയുടെ പാട്ടുപാടാൻ ഏറെ ഇഷ്ടമാണെന്ന് അമൃത പറയുന്നു. മാത്രമല്ല ഫേസ്ബുക്കിലെ ചില കമൻറുകൾ വായിച്ച് പൊട്ടി കരഞ്ഞിട്ടുണ്ട് എന്നും താരം അഭിമുഖത്തിലൂടെ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here