മാസ് ഇട്ടാലും കണ്ടു പിടിയ്ക്കും; തെരുവോരത്ത് നിന്ന് വിലപേശി ബാഗ് വാങ്ങിക്കുന്ന നയന്‍താര.! വീഡിയോ

Nayanthara 2

സൗത്ത് ഇന്ത്യയിൽ ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന താരമാണ് നടി നയൻ‌താര. തെന്നിന്ത്യയിൽ ഒട്ടാകെ ആരാധകരുള്ള താരത്തിന്റെ ഓരോ വാർത്തകളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. പലപ്പോഴും നയൻതാരയുടെ പുതിയ അപ്ഡേറ്റുകൾ ലഭിക്കുന്നത് കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ്.

ഇരുവരും ഒരുമിച്ച് യാത്ര ചെയ്യാറുള്ള ഫോട്ടോസും വീഡിയോസും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. വിഘ്‌നേഷിന് ഒപ്പം ക്ഷേത്ര ദർശനം നടത്തുന്ന ചിത്രങ്ങളും മിക്കപ്പോഴും ശ്രദ്ധ നേടാറുണ്ട്. വിജയദശമി ദിനത്തിൽ നയൻതാരയും വിഘ്‌നേഷും തമിഴ് നാട്ടിലെ സരസ്വതി ക്ഷേത്രതിൽ ദർശനം നടത്തിയതിന്റെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

Nayanthara 3

ആ ദർശനത്തിന്റെ സമയത്ത് നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ആരാധകർക്ക് ഇടയിൽ ചർച്ചയാവുന്നത്. വഴിയോര കച്ചവടക്കാരനോട് ബാഗിന് വിലപേശുന്ന നയൻതാരയെ വീഡിയോയിൽ കാണാൻ സാധിക്കും. തമിഴിലെ പല പ്രമുഖ മാധ്യമങ്ങളിൽ ഉൾപ്പടെ ഇതിന്റെ വാർത്ത വന്നിട്ടുണ്ട്. എന്ത് ക്യൂട്ട് ആണ് ഇത് കാണാനെന്ന് ആരാധകർ കമന്റുകൾ ഇട്ടിട്ടുണ്ട്.

വലിയ മാളുകളിൽ പോയി വലിയ പൈസയ്ക്ക് വാങ്ങാൻ കാശുണ്ട്, പാവം വഴിയോര കച്ചവടക്കാരോട് വിലപേശുകയും ചെയ്യുമെന്നും ചിലർ വിമർശനം ഉന്നയിച്ചിട്ടുണ്ട്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനാവുന്ന ഗോൾഡ് എന്ന ചിത്രത്തിലാണ് നയൻ‌താര ഇപ്പോൾ അഭിനയിക്കുന്നത്. ഇത് കൂടാതെ നിരവധി തമിഴ് സിനിമകളും താരത്തിന്റെ പുറത്തിറങ്ങാനുണ്ട്.

Nayanthara 1

LEAVE A REPLY

Please enter your comment!
Please enter your name here