അനാഥരായ കുഞ്ഞുങ്ങളെക്കുറിച്ചുള്ള നീറുന്ന ചിന്ത; ഒരാഘോഷവുമില്ലാതെ ഞങ്ങളുടെ കുഞ്ഞിന്റെ ജന്മദിനം.! പ്രേംകുമാർ

242989958 120959190297400 6253345600724025043 n

മകളുടെ ജന്മദിനത്തോടനുബന്ധിച്ച് ശ്രദ്ധേയമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടൻ പ്രേംകുമാർ. കുറിപ്പിന്റെ പൂർണരൂപം;

തെരുവോരങ്ങളിലെ അനാഥരായ കുഞ്ഞുങ്ങൾ… ചേ രികളിലും അതിനെക്കാൾ പരി താപകരമായ ഇടങ്ങളിലും അലയുന്ന, ജീവിതത്തിന്റെ ചെളിക്കു ണ്ടുകളിൽ വീണുലയുന്ന പാർശ്വവത്കരിക്കപ്പെട്ട പാവം കുഞ്ഞുങ്ങൾ…ഒരല്പം ഭക്ഷണത്തിനുപോലും നിവൃ ത്തിയില്ലാതെ വിശന്നുകരയുന്ന നിരാംലബ ബാല്യങ്ങൾ…

ദാ രിദ്ര്യത്തിന്റെ, നര കയാതനയുടെ ദീ നരോ ദനം മുഴക്കുന്ന നിഷ്കളങ്കരായ കുഞ്ഞുങ്ങൾ…പഠിക്കേണ്ട പ്രായത്തിൽ അതിനു കഴിയാതെ കുടുംബത്തിന്റെ ഭാരം മുഴുവൻ ചുമലിലേറ്റി ബാലവേലയ്ക്ക് നിർബന്ധിതരാകുന്ന കുഞ്ഞു ബാല്യങ്ങൾ…ക്രൂ രമായി പീ ഡിപ്പി ക്കപ്പെടുന്ന നിരാശ്രയരായ കുഞ്ഞുങ്ങൾ…

247094254 126111203115532 238043792897090961 n

പട്ടിണിയിലും ഇ രുട്ടിലുമുഴലുന്ന, ആദിവാസി ഊരുകളിൽ – പോഷകാംശം ലേശവുമില്ലാതെ മ രിച്ചുവീഴുന്ന കുരുന്നുകുഞ്ഞുങ്ങൾ…ലോകമെമ്പാടുമുള്ള നിസ്സഹായരായ ഈ കുഞ്ഞുമക്കളെയെല്ലാം ഓർത്തുകൊണ്ട് – അവരെക്കുറിച്ചുള്ള നീറുന്ന ചിന്ത ഉള്ളിൽ നിറച്ചുകൊണ്ട് – പതിവുപോലെ ഒരാഘോഷവുമില്ലാതെ ഞങ്ങളുടെ കുഞ്ഞിന്റെ ജന്മദിനം ഇന്ന്…പ്രേംകുമാർ – ജിഷാപ്രേം

LEAVE A REPLY

Please enter your comment!
Please enter your name here