കുടിലിൽ നിന്നും കൊട്ടാരത്തിലേക്ക് ഇച്ഛാപ്പി; ശ്രീലക്ഷ്മിയുടെ ജീവിത വിജയത്തിന്റെ കഥ…

സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് കഴിവ്‌കളിലൂടെ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. യുട്യൂബിലും ഇൻസ്റാഗ്രാമിലുമൊക്കെ ലക്ഷകണക്കിന് ആരാധകരാണ് അവർക്ക്. അങ്ങനെ ജനങ്ങളുടെ പ്രിയങ്കരിയായി മാറിയ പത്തൊന്പതുകാരിയാണ് ഇച്ചാപ്പി.

സോഷ്യൽ മീഡിയയിൽ ഇച്ചാപ്പിയെന് അറിയപ്പെടുന്ന താരത്തിന്റെ യഥാർത്ഥ പേര് ശ്രീലക്ഷ്മി എന്നാണ്. ഇച്ചാപ്പി ദി വേൾഡ് എന്ന യൂ ട്യൂബ് ചാനൽ വഴിയാണ് ശ്രീലക്ഷ്മിയും ലോകവും മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. അവതരണ ശൈലികൊണ്ട് ഒരു കുഞ്ഞുപെൺകുട്ടിയും അവളുടെ ഇടവും നേടിയെടുത്തത് ലക്ഷ കണക്കിന് ആരാധകരെയാണ്.

244549583 297206878545551 5123217982869810246 n

പലരും കളിയാക്കിയിട്ടുള്ളത് ശ്രീലക്ഷ്മിയുടെ വീടിനെകുറിച്ചായിരുന്നു. ഈ ചെറ്റ കുടിലിൽ ആണോ താമസം അതോ സിംപതി നേടാനായിട്ടാണോ ഈ വീട് പശ്ചാത്തലം ആക്കുന്നത് എന്നുതുടങ്ങി നിരവധി ചോദ്യങ്ങൾ ശ്രീലക്ഷ്മി നേരിട്ടിരുന്നു. പേളി മാണി അടക്കമുള്ള യൂ ട്യൂബർസ് ആണ് ശ്രീലക്ഷ്മിക്ക് ആരാധകർ ആയുള്ളത്.

കഴിഞ്ഞ ദിവസം ഇച്ചപ്പി പങ്കുവെച്ച വിഡിയോയാണ് വൈറലാകുന്നത്. പുതിയ വീടിന്റെ സ്ഥലം ശ്രീലക്ഷ്മി കാണിക്കുന്നുണ്ട് കൂടാതെ പണിപൂർത്തിയാക്കിയ വീടിന്റെ ദൃശ്യങ്ങൾ ആണ് ശ്രീലക്ഷമി കാണിച്ചത് എങ്കിലും ഇനിയും ഒരുപാട് പണികൾ ബാക്കിയാണ്. വീടിന്റെ മുറ്റം നിറയെ വെള്ളം കയറികിടക്കുന്നത് കൊണ്ടുതന്നെ അതെല്ലാം ഉയർത്തിയതിന് ശേഷം മാത്രമേ താമസം ഉണ്ടാകൂ.

241181556 1363533934063977 6545323665307192337 n

എങ്കിലും അധികം വൈകാതെ തന്നെ അതുണ്ടാകും എന്നാണ് ശ്രീ പറയുന്നത്. തന്റെ ജീവിതത്തെക്കുറിച്ചും ശ്രീലക്ഷ്മി വീഡിയോയിലൂടെ പറയുന്നുണ്ട്. കൂലിപ്പണിക്കാരായ അച്ഛന്റെയും അമ്മയുടെയും ഏക മകൾ ആണ് ഡിഗ്രി വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി. ഗുജറാത്തിൽ മെക്കാനിക്ക് ആയിരുന്ന തന്റെ അച്ഛൻ നാട്ടിലേക്ക് വരുന്ന വഴി ട്രെയിനിൽ വച്ച് അദ്ദേഹത്തെ ആരോ മയക്കുമരുന്ന് കൊടുത്തു മയക്കി കെടത്തി ഉണ്ടായിരുന്ന സമ്പാദ്യം മുഴുവനും തട്ടികൊണ്ട് പോയി.

കൈയ്യിൽ ഒരു തിരിച്ചറിയൽ കാർഡ് മാത്രം ബാക്കിയാക്കി. ഒരു ബാഗും മാത്രം അവിടെ ഇട്ട ശേഷം കള്ളന്മാർ കടന്നു കളഞ്ഞു. ഒരു രാജകുമാരിയെ പോലെ ജീവിക്കേണ്ട ആളായിരുന്ന ശ്രീലക്ഷ്മിയുടെ ജീവിതം അതോടെയാണ് മാറിമറിയുന്നത്. ഇച്ചാപ്പിയുടെ പുതിയ വീടിനായി കാത്തിരിക്കുകയാണ് ആരാധകർ.

LEAVE A REPLY

Please enter your comment!
Please enter your name here