എൻറെ സന്തോഷത്തിന്റെ രഹസ്യത്തിന് ജന്മദിന ആശംസകൾ : രഞ്ജിനി

DUFLap4

മലയാളത്തിലെ സെലിബ്രിറ്റി അവതാരകരിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. മൃഗസ്നേഹിയും മൃഗസംരക്ഷകയുമെന്ന നിലയിൽ സാമൂഹിക പ്രവർത്തനത്തിലും രഞ്ജിനി ഭാഗമാണ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു.

‘ബിഗ് ബോസ്’ മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി എന്ന രീതിയിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യൂട്യൂബ് ചാനൽ ആരംഭിച്ചുകൊണ്ട് ആരാധകരുടെ ശ്രദ്ധ രഞ്ജിനി വീണ്ടും പിടിച്ചു വാങ്ങുകയാണ്. അടുത്തിടെ, ഫ്‌ളവേഴ്‌സ് ചാനലില്‍ ‘ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും’ എന്ന പരിപാടിയുടെ അവതാരകയായി എത്തിയും ശ്രദ്ധ നേടിയിരുന്നു.

ZwinLd0

യൂട്യൂബിലും സോഷ്യൽ മീഡിയയിൽ തന്റെതായ സാന്നിധ്യം അറിയിക്കാനുള്ള രഞ്ജിനി ഇപ്പോഴിതാ തൻറെ സുഹൃത്ത് ശരത് പുളിമൂട് ന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ജന്മദിനത്തോട് അനുബന്ധിച്ചാണ് രഞ്ജിനിയുടെ പോസ്റ്റ്. ഗായിക രഞ്ജിനി ജോസ് ആണ് ഈ ചിത്രം ക്യാമറയിൽ പകർത്തി ഇരിക്കുന്നത്.

പൂർണിമ ഇന്ദ്രജിത്ത്, സാധിക വേണുഗോപാൽ, രഞ്ജിനി ,ജോത്സ്ന, രചന നാരായണൻകുട്ടി തുടങ്ങി നിരവധി പേരാണ് പോസ്റ്റിന് കമൻറുകളുമായി രംഗത്തെത്തിയിരിക്കുന്നത്. രഞ്ജിനിയുടെ പിറന്നാൾ ദിനത്തിലും ശരത്ത് ഒപ്പമുണ്ടായിരുന്നു.

4dlYZ3m

അമ്മയുടെയും സഹോദരന്റെയും സുഹൃത്തുക്കളുടെയും ഒപ്പമായിരുന്നു രഞ്ജിനിയുടെ പിറന്നാൾ ആഘോഷം. രഞ്ജിനി ശരത്തിനൊപ്പം കേക്ക് കട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. അടുത്തിടെയാണ് തൻറെ ആൺ സുഹൃത്തിനെ പറ്റി രഞ്ജിനി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തൽ നടത്തിയത്.

r6yjk

LEAVE A REPLY

Please enter your comment!
Please enter your name here