നിന്റെ മുഖം ആദ്യമായി കണ്ടതാണ് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളിൽ ഒന്ന്…

245529437 436294031171841 5721786383090411875 n

മകളുടെ പത്താം ജന്മദിനത്തില്‍ ഹൃദ്യമായ കുറിപ്പുമായി സീരിയിൽ താരം അശ്വതി. മകളുടെ മുഖം ആദ്യമായി കണ്ടത് ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളിൽ ഒന്നാണ്. ‘അമ്മേടെ പൊന്നമ്പിളിയേ’ എന്നാണ് അപ്പോൾ വിളിച്ചതെന്നും അശ്വതി കുറിക്കുന്നു.

ഗർഭകാല ചിത്രങ്ങള്‍ ചേർത്തു തയാറാക്കിയ ഒരു വിഡിയോയും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. കുറിപ്പ് വായിക്കാം;

എന്റെ രാജകുമാരിക്ക്, എന്റെ പൊന്നമ്പിളിക്ക് ഇന്ന് പത്താം ജന്മദിനം. നിന്റെ മുഖം ആദ്യമായി കണ്ടതാണ് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളിൽ ഒന്ന്. പൊന്നേ, നീ ചോദിച്ചില്ലേ ‘എന്താ അമ്മ എന്നെ പൊന്നമ്പിളീന്ന് വിളിക്കുന്നതെന്ന്’.

t7iyku

നിന്റെ മുഖം ആദ്യമായി കണ്ടപ്പോൾ പെട്ടെന്ന് വിളിച്ചത് ‘‘അമ്മേടെ പൊന്നമ്പിളിയേ’’ എന്നാണ്. അതെനിക്ക് മാറ്റാനും തോന്നിയില്ല. അങ്ങനെ ആണ് നീ അമ്മയ്ക്ക് പൊന്നമ്പിളി ആയത്. എന്നും ഒരു അമ്പിളിക്കലയായി, എല്ലാവരുടെയും അനുഗ്രഹങ്ങളാൽ ആരോഗ്യത്തോടെ വിളങ്ങി നിൽക്കട്ടെ എന്റെ കുഞ്ഞ്. ഹാപ്പി ബെർത്ഡ പൊന്നേ.

242999445 973815566499594 4014456757958210202 n

LEAVE A REPLY

Please enter your comment!
Please enter your name here