ചെമ്പിൽ വിവാഹവേദിയിലേക്ക്; വെള്ളപ്പൊക്കത്തിൽ ഒരു പ്രണയ സാഫല്യം.!

കേരളത്തിൽ ഇപ്പോൾ ശക്തമായ മഴയെയും ഉരുൾപൊട്ടലിനെയും തുടർന്ന് പ്രതികൂല കാലാവസ്ഥയാണ്. പ്രകൃതി ദുരിതം വിതയ്ക്കുന്ന മഴയിൽ ഒരു കൗതുകകരമായ വിശേഷവും ശ്രദ്ധനേടുകയാണ്. വിവാഹദിനത്തിൽ വെള്ളത്തിലൂടെ ചെമ്പിൽ ഇരുന്ന് വിവാഹ മണ്ഡപത്തിലേക്ക് എത്തുന്ന വധൂവരന്മാരുടെ ചിത്രവും വിഡിയോയുമാണ് ചർച്ചയാകുന്നത്.

മൂന്നുദിവസമായി കേരളത്തിൽ കനത്ത മഴ തുടരുകയാണ്. ഇതിനിടയിൽ മുൻപ് നിശ്ചയിച്ച വിവാഹം മാറ്റി വയ്ക്കണോ അതോ നടത്തണോ എന്ന ആശങ്കയിലായിരുന്നു ആലപ്പുഴ സ്വദേശികളായ ആകാശും ഐശ്വര്യയും. നേരത്തെ നടത്താൻ നിശ്ചയിച്ചിരുന്ന ക്ഷേത്ര മണ്ഡപത്തിൽ വെള്ളം കയറിയതിനെ തുടർന്ന് വിവാഹം ഒരു ഹാളിലേക്ക് മാറ്റി.

rwy

എന്നാൽ അവിടെയും വെള്ളം നിറഞ്ഞതോടെ പരിമിതമായ ബന്ധുക്കളുമായി അവിടെത്തന്നെ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. വെള്ളമില്ലാത്ത വഴിവരെ കാറിലും പിന്നീട് ഹാളിലേക്ക് മുട്ടോളം വെള്ളത്തിൽ ചെമ്പിൽ ഇരുന്നുമാണ് ഇരുവരും എത്തിയത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിൽ എത്തിയപ്പോൾ വെള്ളമില്ലായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് സ്ഥലം വെള്ളത്തിനടിയിലായതാണ് എന്നുമാണ് വധൂവരന്മാർ മാധ്യമങ്ങളോട് പ്രതികരിച്ചത്. വധുവും വരനും ചെങ്ങന്നൂരിലെ ഒരു ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരാണ്.

tu7k

LEAVE A REPLY

Please enter your comment!
Please enter your name here