‘മൂധേവികളല്ല, മൂന്നു ദേവികൾ എന്നാണ് ഉദ്ദേശിച്ചത്’; രസകരമായ വിഡിയോ പങ്കുവെച്ചു താരം…

മലയാളികളുടെ ചോക്ലേറ്റ് നായകനായിരുന്നു കുഞ്ചാക്കോ ബോബൻ. എന്നാൽ, അടുത്തിടെയായി കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം സസ്പെൻസ് ത്രില്ലറുകളാണ്.

ക്രൈം ത്രില്ലറുകളാണ് ഇനി വരാനിരിക്കുന്ന കുഞ്ചാക്കോ ബോബൻ അഭിനയിച്ച ചിത്രങ്ങളിൽ അധികവും. സിനിമാതിരക്കുകൾക്കിടയിൽ കുടുംബത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാനും കുഞ്ചാക്കോ ബോബൻ സമയം കണ്ടെത്താറുണ്ട്.

245120391 302288437999950 8242477994117708741 n

ഇപ്പോഴിതാ, കുഞ്ചാക്കോ ബോബന്റെ രസകരമായ ഒരു വിഡിയോയാണ് ശ്രദ്ധനേടുന്നത്. അവതാരകനായി ശ്രദ്ധനേടിയ മിഥുൻ രമേശിന്റെ ഭാര്യ ലക്ഷ്മിയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയും ലക്ഷ്മിയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനും ഒരേ രീതിയിലുള്ള വസ്ത്രം ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്.

അതിനിടയിൽ ദേ, മൂധേവികൾ എന്ന് പറഞ്ഞുകൊണ്ട് കുഞ്ചാക്കോ ബോബൻ എത്തുന്നു. ‘മൂധേവികളല്ല, മൂന്നു ദേവികൾ എന്നാണ് ഉദ്ദേശിച്ചത്’ എന്നും കുഞ്ചാക്കോ ബോബൻ ചിരിയോടെ പറയുന്നു. രസകരമായ വിഡിയോ ശ്രദ്ധനേടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here