എം 80 മൂസയിലെ റസിയ ആയ അഞ്ജുവിന് ഇത് ആഗ്രഹസാഫല്യം;

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ പരമ്പരയാണ് എംഐടി മൂസ. നടി സുരഭി ലക്ഷ്മി മലയാളികൾക്ക് സുപരിചിതയായത് എംഐടി മുസയിലൂടെയാണ്. എംഐടി മുസയിൽ സുരഭിയുടെ മകൾ റസിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഞ്ജുവിനെ കുറിച്ച് സുരഭി പങ്കുവച്ച് കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. എംഐടി മൂസ എന്ന കഥാപാത്രത്തിന്റെ മകളായി അഭിനയിച്ചത് കോഴിക്കോട് സ്വദേശി അഞ്ജു ഇന്നലെ എയർഹോസ്റ്റസ് ആയി ജോലി തുടങ്ങി.

എംഐടി മുസ യുടെ ഭാഗമായതിനു ശേഷം ദുബായിലേക്ക് ഒരു സ്റ്റേജ് പരിപാടിക്ക് നടത്തിയ യാത്രയിലാണ് എയർഹോസ്റ്റസ് ആകണമെന്ന ആഗ്രഹം അഞ്ജുവിന് ഉദിച്ചത്. ബിരുദ പഠനത്തിനുശേഷം എയർ ഹോസ്റ്റസ് പഠനം പൂർത്തിയ അഞ്ജുവിനു എയർ ഇന്ത്യയിലാണ് ജോലി ലഭിച്ചത്. ഇന്നലെ മുംബൈയിൽ നിന്നും ഷാർജയിലേക്ക് ഉള്ള വിമാനത്തിലാണ് ആദ്യമായി എയർഹോസ്റ്റസ് ആയി കയറിയത്. അഞ്ജു എയർഹോസ്റ്റസായ സന്തോഷം എംഐടി മൂസയിൽ റസിയയുടെ അമ്മയായി അഭിനയിച്ച ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സുരഭി ലക്ഷ്മി യാണ് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചത്.

“എംഐടി മൂസയിൽ എന്റെ മകളായി അഭിനയിച്ച റസിയ; അഞ്ജു ആദ്യമായി ദുബായിൽ പ്രോഗ്രാമിനു പോയപ്പോൾ എയർഹോസ്റ്റസിനെ കണ്ടപ്പോൾ മനസ്സിൽ തോന്നിയ ആഗ്രഹമായിരുന്നു ഒരു എയർഹോസ്റ്റസ് ആവുക എന്നത്. അതിനു വേണ്ടി അവൾ കഠിനപ്രയത്നം നടത്തി പഠിച്ചു. എയർഹോസ്റ്റസായി എയർ ഇന്ത്യയിൽ ജോലിയും കിട്ടി. ഇന്നലെ അവൾ ആദ്യത്തെ ഔദ്യോഗിക പാറക്കൽ മുംബൈയിൽ നിന്നും ഷാർജയിലേക്ക് പറന്നപ്പോൾ അഭിമാന നിമിഷം ആയിരുന്നു എനിക്കും; സ്വപ്നസാക്ഷാത്കാരം. നമ്മുടെ ആഗ്രഹങ്ങൾ നേടിയെടുക്കുക എന്നത് എല്ലാവർക്കും സാധ്യമാകട്ടെ, അതിനു അഞ്ജു ഒരു പ്രചോദനമാകട്ടെ. അഞ്ജുവിനു എൻറെ എല്ലാവിധ ആശംസകളും നേരുന്നു. ഒപ്പം കലാജീവിതത്തിലും ഇതേപോലെ പറക്കാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് സുരഭി ലക്ഷ്മി കുറിപ്പ് അവസാനിക്കുന്നത്.”

LEAVE A REPLY

Please enter your comment!
Please enter your name here