പ്രകൃതിയുടെ പശ്ചാത്തലത്തിൽ ഗ്ലാമർ ലുക്കിൽ നടി അനാർക്കലി മരിക്കാർ; ചിത്രങ്ങൾ

ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരങ്ങൾ ഒരുപാട് പേരുണ്ട്. പലരും നായികയായും നായകനായും വില്ലനായും സഹനടിയായും ഒക്കെ അഭിനയിച്ചായിരിക്കും ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. എന്നാൽ ആദ്യ സിനിമയിൽ അധികം ഡയലോഗ് ഇല്ലാതെ കൂടി ഒരുപാട് ആരാധകരെ ഉണ്ടാക്കിയ ഒരാളാണ് നടി അനാർക്കലി മരിക്കാർ. ആനന്ദം എന്ന സിനിമയിൽ ഒരു മിണ്ടാപ്പൂച്ചയുടെ കഥാപാത്രത്തിലായിരുന്നു അനാർക്കലി അഭിനയിച്ചിരുന്നത്.

സിനിമയിലെ നായികമാരായി അഭിനയിച്ചവരെക്കാൾ വേഷങ്ങൾ താരത്തെ തേടിയെത്തി എന്നതാണ് സത്യം. അതൊരു തുടക്കം മാത്രമായിരുന്നു. വിമാനം, മന്ദാരം, ഉയരെ തുടങ്ങിയ സിനിമകളിൽ പിന്നീട് അനാർക്കലി അഭിനയിച്ചു. ഇതിൽ മന്ദാരം എന്ന സിനിമയിൽ നായികയായിട്ടാണ് താരം അഭിനയിച്ചത്.

Anarkali Marikar 4

അനാർക്കലിയുടെ സഹോദരി ലക്ഷ്മി മരിക്കാറും സിനിമയിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ മകളായിട്ടാണ് ലക്ഷ്മി അഭിനയിച്ചത്. എന്നാൽ ഇപ്പോൾ ചേച്ചിയേക്കാൾ ആരാധകരുള്ള താരമായി അനാർക്കലി മാറി. സോഷ്യൽ മീഡിയയിലും അനാർക്കലി ഒരു വൈറൽ താരമാണ്. പലപ്പോഴും അനാർകാളിയുടെ ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്.

അനാർക്കലിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധനേടിയിരിക്കുന്നത്. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വേഷത്തിലാണ് അനാർക്കലി ഫോട്ടോഷൂട്ട് ചെയ്യുന്നത്. പാർവതിയുടെ സ്റ്റൈലിങ്ങിൽ ഡെയ്‌സി ഡേവിഡാണ് അനാർക്കലിയുടെ ഈ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. ഫോട്ടോസ് പോസ്റ്റ് ചെയ്ത നിമിഷ നേരംകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലായി.

Anarkali Marikar 3
Anarkali Marikar 2
Anarkali Marikar 5

Anarkali Marikar Photos

Anarkali Marikar 1
Anarkali Marikar 1 1

LEAVE A REPLY

Please enter your comment!
Please enter your name here