
മലയാളത്തിലെ പ്രശസ്തയായ ഒരു യുവ നടിയും, ടെലിവിഷൻ അവതാരകയുമാണ് മീര നന്ദൻ. മലയാളം ടെലിവിഷൻ പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവേശിച്ച മീര മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത പ്രസിദ്ധ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലെ അവതാരകയായിട്ടാണ് മാധ്യമ രംഗത്തേക്ക് മീര കടന്നു വരുന്നത്.

2008 ൽ ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. രണ്ട് വർഷമായി ദുബായിലെ റേഡിയോ കമ്പനികളിൽ റേഡിയോ ജോക്കിയായി പ്രവർത്തിച്ചു വരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോസ് എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.

മോഡേൺ ലൂക്കിലുള്ള ചിത്രങ്ങളാണ് കൂടുതലും. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച ചിത്രങ്ങളാണ്. ഇൻസ്റ്റഗ്രാമിൽ കൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മഞ്ഞ കളർ പാവാട ഉടുപ്പിലും അതീവ സുന്ദരിയായാണ് താരം ഉള്ളത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.


