വിവാഹ വാർത്ത തീർത്തും അടിസ്ഥാന രഹിതമാണ്; വ്യാജ പ്രചാരത്തിന് എതിരെ ലക്ഷ്മി ഗോപാലസ്വാമി!!

Lakshmi Gopalaswamy 4

രണ്ട് പതിറ്റാണ്ടുകളായി തെന്നിന്ത്യൻ സിനിമാലോകത്ത് സജീവമായുള്ളയാളാണ് ബെംഗളുരുവിൽ ജനിച്ച് നൃത്തലോകത്ത് നിന്ന് സിനിമാലോകത്തേക്കെത്തിയ നടി ലക്ഷ്മി ഗോപാലസ്വാമി. രണ്ടായിരത്തിൽ അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ നായികയായിരുന്നു തുടക്കം. ഏറ്റവും ഒടുവിൽ താക്കോൽ എന്ന സിനിമയിലാണ് ലക്ഷ്മി അഭിനയിക്കുകയുണ്ടായത്.

ദുൽഖർ സൽമാൻ നായകനാകുന്ന റോഷൻ ആൻഡ്രൂസ് ചിത്രം ‘സല്യൂട്ടാ’ണ് ലക്ഷ്മിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇപ്പോഴിതാ താൻ വിവാഹതയാകുന്നു എന്ന രീതിയിൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വാർത്തകളോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് താരം. മലയാളത്തിലും തെലുങ്കിലും തമിഴിലും കന്നഡയിലുമായി അമ്പതോളം സിനിമകളിൽ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

Lakshmi Gopalaswamy 3

കൊവിഡ് കാലത്ത് താൻ സ്വാതി തിരുനാളിന്‍റെ ഉൽസവ പ്രബന്ധത്തെക്കുറിച്ചുള്ള ഗവേഷത്തിന് പിറകെയാണെന്ന് അടുത്തിടെ നർത്തകി കൂടിയായ താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ താൻ വിവാഹിതയാകുന്നുവെന്ന രീതിയിൽ വരുന്ന വാർത്തകളിൽ ആദ്യമായി പ്രതികരണം അറിയിച്ചിരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി.

‘വിവാഹ വാർത്ത വ്യാജമെന്നല്ല പറയേണ്ടത്, അത് തീർത്തും അടിസ്ഥാന രഹിതമായ വാർത്തയാണ്. ഞാൻ സോഷ്യൽമീഡിയയിൽ വാർത്തകൾ കാണുന്നുണ്ട്. ഈ വിഷയത്തിൽ എനിക്കിതാണ് മലയാളികളോട് പറയാനുള്ളത്.’ പത്തിലേറെ സിനിമകളിൽ മോഹൻലാലിനോടൊപ്പം ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

Lakshmi Gopalaswamy 2

മുമ്പ് ലക്ഷ്മിക്ക് മോഹൻലാലിനോട് പ്രണയമായിരുന്നുവെന്നും അദ്ദേഹം നേരത്തെ വിവാഹിതനായത് മൂലമാണ് ലക്ഷ്മി വിവാഹം കഴിക്കാതിരിക്കുന്നതെന്നുള്‍പ്പെടെയുള്ള ഗോസിപ്പുകള്‍ സോഷ്യൽമീഡിയയിൽ ഉയര്‍ന്നിട്ടുള്ളതാണ്. അതിന് പിന്നാലെയാണിപ്പോള്‍ താരം 52-ാം വയസ്സിൽ വിവാഹിതയാകുന്നുവെന്നും മുകേഷാണോ ഇടവേളബാബുവാണോ വരനെന്നുമൊക്കെയുള്ള വാ‍ർത്തകൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരിക്കുന്നത്.

Lakshmi Gopalaswamy 1

LEAVE A REPLY

Please enter your comment!
Please enter your name here