‘സൂര്യക്ക് ശേഷം വിജയ്; ചെങ്കൽചൂളയിലെ മിടുക്കന്മാർ പുതിയ വീഡിയോ സോഷ്യൽലോകത് വൈറൽ! വീഡിയോ കാണാം

തമിഴ് സിനിമയിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായ അയൺ എന്ന സിനിമയിലെ ഗാനരംഗം വീണ്ടും ചിത്രീകരിച്ചുകൊണ്ട് ആരാധകരുടെയും സോഷ്യൽ മീഡിയയുടെയും മനസ്സിൽ സ്ഥാനം പിടിച്ചവരാണ് ചെങ്കൽ ചൂളയിലെ മിടുക്കന്മാർ. മൊബൈലിൽ ആണ് ആ ഗാനരംഗം മുഴുവൻ ചിത്രീകരിച്ചത് എന്നറിയുമ്പോൾ പലരും അത്ഭുതപ്പെട്ടേക്കാം, കാരണം അത്രയും മികച്ചതായിരുന്നു അവരുടെ അവതരണം.

പെട്ടെന്നു തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും പല ചാനലകളിലും ഇവരെ കുറിച്ഛ് വാർത്തകൾ നിറയുകയും ചെയ്തു. അവസാനം സാക്ഷൽ സൂര്യ തന്നെ അഭിനന്ദനം പറാഞ്ഞുകൊണ്ടു രംഗത്തു വന്നതും ആരാധകർ ഏറെ ആഘോഷിക്കുവാൻ കാരണമായി. ഒരു ഗാന രംഗം മാത്രമല്ല അയൺ എന്ന സിനിമയിലെ ഒരു ആക്ഷൻ രംഗവും വളരെ മനോഹരമായി ആരാധകരിലേക്ക് എത്തിക്കുവാൻ കഴിഞ്ഞ ഇവർക്ക് പെട്ടെന്നായിരുന്നു ആരാധകരുടെ എണ്ണം കൂടിയത്.

ഇന്ന് ഇവരുടെ ഒരൊ വിഡിയോയ്ക്കും വലിയ കാത്തിരിപ്പിൽ ആണ് ആരാധകർ. അത്രത്തോളം പിന്തുണ സോഷ്യൽ മീഡിയയിൽ ഇവർക്കു ലഭിച്ചുകഴിഞ്ഞു. ആദ്യം സൂര്യ ആരാധകർക്കുള്ള ട്രീറ്റ്മായാണ് ചെങ്കൽച്ചൂളയിലെ മിടുക്കന്മാർ എത്തിയത് എങ്കിൽ ഇപ്പോളിതാ വിജയ് ആരാധകരെ കോരിത്തരിപ്പിച്ച ഒരു സീനുമായി വന്നിരിക്കുകയാണ് ഇത്തവണ. ദളപതി വിജയ് നായകനായ തെറി എന്ന സിനിമയിൽ ഹൈവേ ആക്ഷൻ രംഗം വീണ്ടും റീക്രീറ്റ് ചെയ്യ്തുകൊണ്ടാണ് ഇത്തവണ ഈ മിടുക്കന്മാർ ഞെട്ടിച്ചിരിക്കുന്നത്.

തെറി സിനിമയിലെ പോലെ തന്നെ ആക്ഷൻ രംഗങ്ങൾ പ്ലാൻ ചെയ്ത സിനിമ തന്ന അതെ ആവേശവും രോമാഞ്ചവും ഇവരുടെ വീഡിയോയ്ക്ക് ഉണ്ടായിരുന്നു എന്നതുകൊണ്ട് തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇവരുടെ പുത്തൻ വീഡിയോ തരംഗം ആയികൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ വീഡിയോ നിരവധി പേര് കാണുകയും വീഡിയോ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

അയൺ എന്ന സിനിമയിലെ രംഗം തരംഗമായപോലെ ഈ വിഡിയോയും തരംഗമ്മ ആകുമെന്ന് ഉറപ്പാണ്. ഇതിനോടകം തന്നെ ആരാധകർ ഈ വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു. കഴിവുണ്ടെങ്കിൽ വലിയ വലിയ ക്യാമറകളും , വലിയ ക്യാമറ ക്രൂ വും വേണ്ട എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഈ കുട്ടികൾ. നിരവധി സിനിമ താരങ്ങളും ഇവരെ പിന്തുണച്ചുകൊണ്ട് രംഗത്തു വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here