
ചലച്ചിത്ര ലോകത്ത് അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന താരങ്ങളില്‍ ഏറെപ്പേരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. താരങ്ങള്‍ പങ്കുവയ്ക്കുന്ന വിഡിയോകളും ചിത്രങ്ങളുമെല്ലാം പലപ്പോഴും ശ്രദ്ധ ആകര്‍ഷിക്കാറുമുണ്ട്.
നടി മുക്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയും ശ്രദ്ധ നേടുന്നു. മകള്‍ കണ്‍മണിക്കുട്ടിക്കൊപ്പം ഗംഭീരമായി നൃത്തം ചെയ്യുന്ന മുക്തയുടേതാണ് ഈ വിഡിയോ. ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക് വേദിയിലായിരുന്നു ഇരുവരുടേയും നൃത്തം.
ലോക മലയാളികള്‍ക്ക് വേറിട്ട ആസ്വാദനം സമ്മാനിയ്ക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്. എന്തായാലും മുക്തയുടേയും മകള്‍ കണ്‍മണിയുടേയും നൃത്തവിഡിയോ എറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
അതേസമയം മലയാളം- തമിഴ് ചലച്ചിത്ര താരമാണ് മുക്ത. ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ ചലച്ചിത്ര പ്രവേശനം.
2006-ലാണ് ഈ ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. സീരിയല്‍ രംഗത്തും സജീവമാണ് താരം.
#Muktha and #Kanmani dance performance viral on #Social Media pic.twitter.com/oECNmxJ5zW
— Omf Media (@MediaOmf) October 11, 2021