ഞാൻ ഒരു നടനാകുമെന്ന് ആദ്യമായി പറഞ്ഞത് മായ മിസ്സാണ്; ഷറഫുദ്ധീന്റെ കുറിപ്പ്

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്‌ത നേരം എന്ന സിനിമയിലൂടെയാണ് ഷറഫുദ്ധീൻ സിനിമാരംഗത്തേക്കു എത്തുന്നത്. തന്റേതായ ശൈലിയിലുള്ള കോമഡിയിലൂടെ ജനശ്രദ്ധനേടിയ താരം. നിരവധി ആരാധകരാണ് ഇദ്ദേഹത്തിന് ഉള്ളത്. ആദ്യ ചിത്രത്തിനുശേഷം അൽഫോൺസ് പുത്രന്റെ തന്നെ ചിത്രമായ പ്രേമത്തിൽ അഭിനയിച്ചു. അതിലെ ഷറഫിന്റെ രംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപത്രങ്ങൾ ചെയ്തു. ഇപ്പോൾ അവസാനമായി റിലീസ് ചെയ്ത താരത്തിന്റെ ചിത്രം കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ അഞ്ചാം പാതിരയിലാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ഫേസ്ബുക് പോസ്റ്റാണ്. താൻ ഒരു നടൻ ആകുമെന്ന് ആദ്യം പറഞ്ഞ ടീച്ചറെ എല്ലാവർക്കും പരിചയപ്പെടുത്തിയിരിക്കുകയാണ് ഷറഫുദ്ദീൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. മായ എന്നാണ് ആ ടീച്ചറുടെ പേര്. ടീച്ചർക്കൊപ്പം നിൽക്കുന്ന തന്റെ ഫോട്ടോ പങ്കു വെച്ചാണ് ഷറഫുദ്ദീൻ ഇക്കാര്യം വെളിപ്പെടുത്തിയത്. നിമിഷങ്ങൾ കൊണ്ടാണു ഷറഫുദ്ദീന്റെ ഈ പോസ്റ്റ് സോ ഷ്യൽ മീഡിയയിൽ വൈറലായത്. നിരവധി ആരാധകർ ഈ ചിത്രത്തിന് കമന്റുമായി എത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here