റോഡിലൂടെ ഒഴുക്കി നീങ്ങുന്ന കൂറ്റന്‍ മഞ്ഞുപാളികള്‍; വൈറലായി വീഡിയോ

റോഡിലൂടെ തെന്നി നീങ്ങുന്ന കൂറ്റന്‍ മഞ്ഞുപാളികളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തു വൈറലായിരിക്കുന്നത്. സംഭവം ഹിമാചല്‍ പ്രദേശിലെ ടിങ്കു നല്ലഹയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. നവീദ് ട്രമ്പോ എന്ന വ്യക്തിയാണ് ഈ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. അതേസമയം ഈ കാഴ്ച ഫോണില്‍ പകര്‍ത്താനായി സഞ്ചാരികളുടെ തിരക്കാണ്. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിലകൊടുക്കാതെ ഫോണില്‍ വീഡിയോ പകര്‍ത്താന്‍ ഇറങ്ങിയവരെ വിമര്‍ശിച്ചും സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. അപകടം വിളിച്ചുവരുത്തുന്ന പ്രവൃത്തിയാണ് സഞ്ചാരികള്‍ ചെയ്തതെന്നാണ് വിമര്‍ശനം. മഞ്ഞിടിച്ചിലിനെ തുടര്‍ന്നാണ് കൂറ്റന്‍ മഞ്ഞുപാളികള്‍ റോഡില്‍ എത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഹിമാചല്‍ പ്രദേശില്‍ കനത്ത മഞ്ഞ് വീഴ്ചയാണ് ഉണ്ടായത്. ഹിമപാതം ഉണ്ടാകുന്നതിനെ കുറിച്ച് ദുരന്തനിവാര അതോറിറ്റി പ്രദേശങ്ങളിലെല്ലാം മുന്നറിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here