ഷൂട്ടിങ്ങിനിടെ കിട്ടിയ രണ്ട് സുപ്പർ ബ്രോസ്; സ്വിമിംഗ് പൂൾ ചിത്രങ്ങൾ പങ്കുവച്ച് അനുശ്രീ

241969015 210041184371323 3400524106324064631 n

യുവഅഭിനേത്രികളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അനുശ്രീ. റിയാലിറ്റി ഷോയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലൂടെയാണ് ഈ താരം സിനിമയില്‍ അരങ്ങേറിയത്.

മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയ താരങ്ങളുള്‍പ്പടെ നിരവധി പേര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. എന്നാല്‍ താരത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം ആയിരുന്നു മഹേഷിന്റെ പ്രതികാരം. പിന്നീട് മലയാള സിനിമയില്‍ തിരക്കുള്ള താരമായ് മാറി അനുശ്രീ.

245073618 301777731391538 5838506108861995913 n

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്. കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ കാലത്താണ് അനുശ്രീ ഇൻസ്റ്റയിൽ ഏറെ സജീവമായത്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.

244766358 234036882105801 9167168227402609723 n

പോസ്റ്റിൽ സിനിമ താരങ്ങളായ കൂട്ടുകാർക്കൊപ്പം സ്വിമ്മിങ് പൂളിൽ കുളിക്കുന്ന ചിത്രമാണ് പോസ്റ്റ്‌. യുവനടൻമാരായ ചന്ദുനാഥിനും അനുമോഹനുമാണ് ചിത്രത്തിൽ. ട്വൽത് മാന്റെ ഷൂട്ടിംഗ് സ്പോട്ടിൽ നിന്ന് കിട്ടിയ സൂപ്പർ ബ്രോകൾ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

244969351 291628089211015 9155377701576189501 n

അതിഥി രവി, പ്രിയങ്ക നായർ, അനു സിതാര, ശിവദ എന്നിവരെ ടാഗ് ചെയ്തിട്ടുമുണ്ട്. ചിത്രത്തിന് അതിഥി രവി ഒരു കിടിലൻ കമന്റ് ആണ് നൽകിയത്. ‘ഹായ് കുളിസീൻ’ എന്നായിരുന്നു അതിഥിയുടെ കമ്റ്. അനുശ്രീ പങ്കുവെച്ച പോസ്റ്റിന് താഴെ കമന്റുമായി ചന്ദുനാഥും അനുമോഹനും എത്തിയിട്ടുണ്ട്. ഏതായാലും പോസ്റ്റ്‌ ഇതിനോടകം തന്നെ വൈറൽ ആണ്.

244744096 2671951413099816 4212224206065463680 n
244502960 404850161150521 3915535866151696759 n
244735687 1310315199438407 4343743179189884045 n

LEAVE A REPLY

Please enter your comment!
Please enter your name here