‘ദാവണിയിൽ’ തമിഴ് പാട്ടിന് ചുവടുവച്ച് നടി രസ്ന പവിത്രൻ; വീഡിയോ കാണാം

241306037 875058166451433 7482308905981371573 n

ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള ഒരു നടിയാണ് രസ്ന പവിത്രൻ. മലയാളത്തിലെ യുവ നായകന്മാരുടെ സഹോദരിയായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രീതി നേടിയ രസ്ന വിവാഹിതയായ ശേഷം സിനിമയിൽ അത്ര സജീവമല്ല.

പക്ഷേ സോഷ്യൽ മീഡിയകളിൽ വളരെ അധികം ആക്റ്റീവാണ് താരം. ഇൻസ്റ്റാഗ്രാമിൽ ഈ അടുത്തിടെ ഒരു പാട് വൈറലായ ഒരു റീൽസ് പാട്ടായിരുന്നു സന്താനം നായകനായ ‘ദിക്കിലൂണ’ എന്ന തമിഴ് ചിത്രത്തിലെ ”പേര് വാചാലും വൈക്കാമ.” എന്ന ഗാനം.

ഇൻസ്റ്റാഗ്രാമിൽ റീൽസ് ചെയ്യുന്ന താരങ്ങൾ അതിലെ ‘കാതൽ മന്നാനാ..’ എന്ന പാട്ടിലെ പോർഷൻ മാത്രം എടുത്ത് ഡാൻസ് വീഡിയോ ചെയ്യുമായിരുന്നു. അതോടുകൂടി പാട്ട് സിനിമ ഇറങ്ങി കുറെ മാസങ്ങൾക്ക് ശേഷം വീണ്ടും വൈറലായി.

ഇപ്പോഴിതാ അതെ ഗാനത്തിന് ചുവടുവച്ചിരിക്കുകയാണ് രസ്ന പവിത്രനും. രസ്നയുടെ ഈ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ പുതിയ ഫോട്ടോഷൂട്ടിലെ വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് തന്നെയായിരുന്നു ഈ ഡാൻസും ചെയ്തിട്ടുള്ളത്. ദാവണിയിൽ അതിമനോഹരമായ നൃത്ത ചുവടുകൾ വച്ചപ്പോൾ ആരാധകർക്ക് അത് മനോഹരമായ ഒരു കാഴ്ചകൂടിയായിരുന്നു.

അനീഷ് ഉപാസനയായിരുന്നു ഫോട്ടോഷൂട്ടും വീഡിയോയും എടുത്തിരുന്നത്. നിരവധി ആരാധകരാണ് ഡാൻസ് പൊളിച്ചടുക്കിയെന്ന് കമന്റ് ഇട്ടത്. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ ഉടനീളം വൈറലായി കഴിഞ്ഞു.

പൃഥ്വിരാജ് നായകനായ ഊഴം എന്ന സിനിമയിൽ അദ്ദേഹത്തിന്റെ സഹോദരിയായി അഭിനയിച്ചപ്പോഴാണ് രസ്നയെ ആദ്യം പ്രേക്ഷകർ ശ്രദ്ധിച്ചത്. പിന്നീട് ദുൽഖറിന്റെ സഹോദരിയായി ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലും അഭിനയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here