എന്തിനാ ആ ചേച്ചി പന്ത് കുത്തിപ്പൊട്ടിച്ച് കളഞ്ഞേ; വൈറൽ വീഡിയോ

കുട്ടികാലത്ത് മൈതാനങ്ങളിൽ പന്ത് കളിക്കാൻ പോകുന്നതും വഴക്കിടുന്നതുമൊക്കെ വളരെനല്ല ഓർമകളാണ്. ജീവിതത്തിൽ ഇതെല്ലാം പലര്‍ക്കും അത് ഗൃഹാതുരത നിറയ്ക്കുന്ന ഓര്‍മയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു പയ്യന്റെ രോഷമാണ്. കളിക്കുന്നതിനിടെ പന്ത് അപ്പുറത്തെ വീട്ടിലേക്ക് വീണ കുറ്റത്തിന് ആ ചേച്ചി കാണിച്ചത് ഒട്ടും ശരിയായില്ലെന്നാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകള്‍. കളിക്കുന്നതിനിടെ അയല്‍വക്കത്തെ വീട്ടിലേക്ക് പന്തു വീണതിനാണ് ചേച്ചി പന്ത് കത്തി കൊണ്ട് കുത്തിപ്പൊട്ടിച്ച് തിരിച്ചുകൊടുത്തത്. നിരാശരായ കുട്ടികള്‍ രോഷം ഫേസ്ബുക് ലൈവിലൂടെ പങ്കുവച്ചു. ഇതോടെ സംഭവം വൈറലായി. ദേ 1750 രൂപയാ ഈ പന്തിന്, എന്തിനാ ആ ചേച്ചി കുത്തിപ്പൊട്ടിച്ച് കളഞ്ഞേ. അതും മീന്‍ വെട്ടുന്ന പിച്ചാത്തി കൊണ്ട്. മാന്യമായിട്ട് പറഞ്ഞാല്‍ പോരെ ഇനി ഇങ്ങോട്ട് പന്ത് അടിക്കരുതെന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here