വന ദേവതയെപോലെ സുന്ദരിയായി ഭാവന; താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കാണാം….

Bhavana 1

മലയാള സിനിമയിൽ ഒരു സമയത്ത് തിളങ്ങി നിന്ന താരമാണ് ഭാവന. നമ്മൾ എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ കൂടിയാണ് താരം അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്. ആദ്യ സിനിമയിൽ തന്നെ താരത്തെ മലയാള സിനിമ ലോകം ഏറ്റെടുത്തിരുന്നു.

അതിന് ശേഷം ചെറുതും വലുതുമായി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു. പിന്നീട് മലയാള സിനിമയിൽ തന്റെ സ്ഥാനം താരം നേടിയിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് സിനിമയിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ ഇടയിക്ക് താരത്തെ ചുറ്റി പറ്റി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരിന്നു എന്നാൽ, അതൊക്കെ ഇപ്പോൾ താരം തരണം ചെയ്തിരുന്നു.

അതിന് ശേഷം ആണ് താരം വിവാഹം കഴിച്ചത്. കന്നഡ സിനിമ നിർമാതാവായ നവീൻ ആണ് താരത്തിന്റെ ഭർത്താവ് വിവാഹത്തിന് മുൻപ് തന്നെ താരം അഭിനയ ജീവിതത്തിൽ നിന്നും പിന്മാറിയിരുന്നു. എന്നാൽ ഇപ്പോൾ കന്നട സിനിമയിൽ കൂടി വീണ്ടും സിനിമയിൽ എത്തുകയാണ് താരം വക്കിലിന്റെ വേഷത്തിലാണ് താരം എത്തുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് അത്കൊണ്ട് തന്നെ താരത്തിന്റെ ചെറിയ സന്തോഷങ്ങളും താരം സോഷ്യൽ മീഡിയയിൽ കൂടി പങ്കുവൈകാറുണ്ട് അതൊക്കെ നിമിഷ നേരംകൊണ്ട് വൈറലാവാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.

Bhavana 3

ഇത്തവണ കാടിനുളിൽ വന ദേവതയെപോലെ വസ്ത്രം ധരിച്ചുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത് ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു. എന്തായാലും മലയാള സിനിമയിൽ വീണ്ടും എത്താൻ വേണ്ടി കാത്തിരിക്കുകയാണ് മലയാള പ്രേക്ഷകർ.

Bhavana 4
Bhavana 
Bhavana 5
Bhavana 
Bhavana 2
Bhavana 
Bhavana 1 1
Bhavana 

LEAVE A REPLY

Please enter your comment!
Please enter your name here