കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചു ഗ്രേസ് ആൻ്റണി; വൈറലായ ഫോട്ടോസ് കാണാം…

Grace Antony 1

ഹാപ്പി വെഡിങ്ങിൽ പാട്ട് പാടി പൊട്ടിച്ചിരിപ്പിച്ച ഗ്രേസ് ആന്റണി കുമ്പളങ്ങി നൈറ്റ്സിലെ സിമിയായി വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. സ്വാഭാവിക നർമത്തോടൊപ്പം ബേബി മോളുടെ ചേച്ചിയായുള്ള തകർപ്പൻ പ്രകടനം കൂടിയായപ്പോൾ പ്രേക്ഷകർ നിറഞ്ഞ കൈയ്യടിയാണ് ഗ്രേസ് ആന്റണിക്ക് നൽകിയത്.

മികച്ചൊരു നർത്തകി കൂടിയായ ഗ്രേസ് വിനയ് ഫോർട്ട് ചിത്രം തമാശയിലും മഞ്ജു വാര്യർ ചിത്രം പ്രതി പൂവൻകോഴിയിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്‌തു. ഇന്ദ്രജിത്തിന്റെ നായികയായി സക്കറിയ മുഹമ്മദ് ഒരുക്കുന്ന ഹലാൽ ലൗ സ്റ്റോറിയിലും ഗ്രേസിനെ പ്രേക്ഷകർ മികച്ച റോളിൽ കണ്ടിരുന്നു.

Grace Antony 2

ഹാപ്പി വെഡിങ്ങിലൂടെ അരങ്ങേറ്റം കുറിച്ച ഗ്രേസ് ആന്റണി പിന്നീട് ഫഹദിന്റെ ജോഡിയായി അഭിനയിച്ച കുമ്പളങ്ങി നൈറ്റ്‌സിലെ പ്രകടനത്തിലൂടെയാണ് ശ്രദ്ധ പിടിച്ചു പറ്റിയത്. ഇപ്പോഴിതാ ഗ്രേസ് ആന്റണിയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്.

തൂവെള്ള വസ്ത്രത്തിൽ പുഴയുടെ സൗന്ദര്യം കൂടി ആവാഹിച്ചെടുത്ത ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമാകുന്നത്. റിച്ചാർഡ് ആന്റണിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സാജൻ ബേക്കറി സിൻസ് 1962വിലാണ് അവസാനമായി പ്രേക്ഷകർ ഗ്രേസ് ആന്റണിയെ തിരശീലയിൽ കണ്ടത്.

Grace Antony 4

നിവിൻ പൊളി ചിത്രം കനകം കാമിനി കലഹമാണ് റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. പത്രോസിന്റെ പടപ്പുകൾ, സിംപ്ലി സൗമ്യ എന്നിവയാണ് മറ്റ് പുതിയ ചിത്രങ്ങൾ.

Grace Antony 5
Grace Antony 3

Grace Antony More Latest Photos; Click here >>>

LEAVE A REPLY

Please enter your comment!
Please enter your name here