
മലയാളി പ്രേക്ഷകരുടെ പ്രിയ ഗായികയാണ് റിമി ടോമി. മികവാർന്ന അവതരണം കൊണ്ടും ആലാപന ശൈലികൊണ്ടും പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് റിമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്.
സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ താരം തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും വർക്കൗട്ട് ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. പ്രേക്ഷകരെ ഏറെ അത്ഭുതപെടുത്തിയത് റിമിയുടെ മേക്ക് ഓവർ ആയിരുന്നു. ശരീര ഭാരം കുറച്ച് അതീവ സുന്ദരിയായാണ് ഇപ്പോൾ ഉള്ളത്.
ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ശരീരഭാരം കുറച്ചത്. ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും റിമി പറഞ്ഞിരുന്നു. കൂടുതൽ സുന്ദരിയാകുകയും ചെയ്തു.

തന്റെ ശരീ ര ഫിറ്റനെസിന്റെ കാര്യത്തിൽ ഒട്ടും പിറകോട്ടല്ല റിമി. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ്. സഹോദരിയുടെ കുഞ്ഞിനൊപ്പമുള്ള ക്യൂട്ട് വിഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
അനിയത്തി റീനുവിന്റെയും ഭർത്താവ് രാജുവിന്റെയും ഇളയമകൾ കുട്ടിമണി എന്നു വിളിക്കുന്ന ഇസബെല്ലിനെ ചേർത്തുപിടിച്ചു കൊഞ്ചിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ‘എന്റെ പൊന്നേ, ലവ് യൂ കുട്ടിമണി. ഇപ്പോൾ ഇത്രയധികം മിസ് ചെയ്യുന്ന വേറെയൊരാളില്ല.. നീ എന്റെയാണേ, എന്റെ മാത്രം’- എന്ന അടിക്കുറിപ്പോടെയാണ് റിമി വിഡിയോ പങ്കുവച്ചത്.