‘ഞാന്‍ ആരെയും അ പമാനിച്ചിട്ടില്ല, ഇനി സ്റ്റാര്‍ മാജിക്കില്‍ പ്രോഗ്രാമിൽ പങ്കെടുക്കുന്നില്ല’ ന്നും നിര്‍മ്മല്‍ പാലാഴി…

213516118 369564567864402 3337393874793258124 n

ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് പരിപാടിയില്‍ തന്നെ വിളിച്ചു വരുത്തി അ പമാനിച്ചുവെന്ന് വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പരിപാടിയില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചിരിക്കുകയാണ് നടന്‍ നിര്‍മല്‍ പാലാഴി.

തനിക്ക് ലഭിച്ച ഒരു മെസേജ് പങ്കുവച്ചു കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. ”നീ കോഴിക്കോടുകാരന്‍ അല്ലേ. ഒരാളെ വിളിച്ച് വരുത്തി അപമാനിച്ചു വിട്ടപ്പോ നിനക്ക് സന്തോഷം ആയോ. നീയൊക്കെ എവിടുന്ന് നിന്നാ തുടങ്ങിയത് എന്ന് നിനക്ക് ഓര്‍മ്മയുണ്ടോടാ.

തൊലി വെളുത്ത രണ്ട് പെണ്ണുങ്ങളെ കണ്ടപ്പോ നിനക്കൊക്കെ അവരുടെ മുന്നില്‍ സ്റ്റാര്‍ ആകാന്‍ വേണ്ടി പണ്ഡിറ്റിനെ നീയൊക്കെ കൂടെ അപമാനിച്ചു വിട്ടു അല്ലേ. നിന്റെ പ്രോഗ്രാം ഇവിടെ ഉണ്ടാകും. നീ വേഗം വാ ട്ടാ” എന്നായിരുന്നു മെസേജ്. നിർമൽ പാലാഴിയുടെ കുറിപ്പിന്റെ പൂർണരൂപം :

രണ്ട് വർഷമായി എല്ലാവരെയും പോലെ കലാകാരന്മാരുടെയും അവസ്ഥ മോശം ആണ്,അതുകൊണ്ട് തന്നെ ഒരു പ്രോഗ്രാമിൽ പോയി പങ്കെടുത്തു. ആ ഷോ ഒരു ചാറ്റ് ഷോ ആയതുകൊണ്ട് മിണ്ടാതെ ഇരിക്കുവാൻ പറ്റില്ല മിണ്ടാതെ ഇരിക്കുവാൻ അല്ല അവർ എന്നെ വിളിക്കുന്നത്, എന്നിട്ട് പോലും ഞാൻ ആ ഷോയിൽ എന്റെ സ്കിറ്റിൽ സ്റ്റാർസ് ഇമ്മിറ്റെഷനിൽ അല്ലാതെ ഞാൻ ഒന്നിലും ആക്റ്റീവ് അല്ലായിരുന്നു,

241671396 403345384486320 4984037492596921013 n

അത് എപ്പിസോഡ് കണ്ട സുഹൃത്തുക്കൾക്ക് അറിയാം. പിന്നെ ഒരു ഷോ ആകുമ്പോൾ മരം പോലെ നിൽക്കുവാൻ. ആവില്ല പറ്റുന്ന പോലെ അതിൽ കൂടേണ്ടി വരും അതിനാണ് അവർ ക്യാഷ് തരുന്നത്.ആരെയും മനപൂർവം കളിയാക്കിയിട്ടൊ അ പമാനിച്ചിട്ടൊ ഇല്ല അങ്ങനെ ഒരു ശീലമോ ഇല്ല. കൊട്ടാരം കെട്ടാനോ സമ്പാദിച്ചു കൂട്ടാനോ അല്ല ഏത് ഒരു സാധാരണകാരനെയും പോലെ എന്നെ വിശ്വസിച്ചു കൂടെ നിൽക്കുന്ന കുടുംബത്തിനെ നോക്കണം.

ഞാൻ ഒരാളെയും അറിഞ്ഞുകൊണ്ട് ഒന്നും പറഞ്ഞിട്ടില്ല പറയുകയും ഇല്ല. ഇങ്ങനെയുള്ള മെസേജുകൾ ഒരുപാട് ആയി വരുന്നു. 20വർഷമായിപ്രോഗ്രാം അവതരിപ്പിക്കുന്നു ആദ്യമായിട്ടാണ് ഇങ്ങനെ ഇതിൽ അപ്പുറവും കേൾക്കുന്നത്, എന്റെ ജീവിത വരുമാനം ആണ് അത് ശരിക്കും അറിഞ്ഞിട്ടു കൊണ്ട് തന്നെ പറയട്ടെ ആരെയും വേ ദനിപ്പിക്കുവാനായി ഇതുവരെയും ഒന്നും ചെയ്‌തിട്ടില്ല. ഇങ്ങനെ ഉള്ള ചൊറിച്ചിൽ സഹിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ട് അതുകൊണ്ട് ഞാൻ ഇനി ആ പ്രോഗ്രാമിൽ പങ്കെടുക്കുന്നില്ല ചൊറിച്ചിലുകാർക്ക് സന്തോഷം ആവട്ടെ.

244129453 417263283094530 2704855671306030602 n

“പിന്നെ പ്രബീഷിനോട് മാത്രം കോഴിക്കോട്കാരൻ തന്നെയാണ് നീ അതല്ല എന്നും അറിയാം .എവിടെ പോയാലും തിരിച്ചു വരാൻ ഉള്ള സ്ഥലവും കോഴിക്കോട്ടേക്ക് തന്നെ നീ വാ ട്ടോ.. എന്ന് ഭീ ഷണി മുഴക്കിയത് കൊണ്ട് ഒരു കാര്യം പറയട്ടെ ഞാൻ എവിടെയാ വരേണ്ടത് നിന്റെ വീട്ടിൽ വരണോ…? വരാം തലയിൽ കയറി അങ്ങോട്ട് നിരങ്ങല്ലേ…” സ്കിറ്റിനും ഇമ്മിറ്റെഷനും സപ്പോർട്ട് ചെയ്ത എന്നെ സ്നേഹിക്കുന്നവർക്ക് ഒരായിരം നന്ദി…

LEAVE A REPLY

Please enter your comment!
Please enter your name here