തെരുവിലെ നൃത്തം വൈറൽ; മൈക്കിൾ ജാക്സൺ ചുവടുകളിൽ അസാമാന്യ മെയ്‌വഴക്കവുമായി ഒരു കലാകാരൻ : വീഡിയോ

സമൂഹമാധ്യമങ്ങളിലൂടെ ദിവസേന ഒട്ടേറെ ആളുകൾ ശ്രദ്ധനേടാറുണ്ട്. പലരും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു വേദിയായാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്.

ഇപ്പോഴിതാ അത്തരത്തിൽ തെരുവിലെ ഒരു കലാകാരൻ ശ്രദ്ധനേടുകയാണ്. ഡേഞ്ചറസ് എന്ന മൈക്കിൾ ജാക്സൺ ഗാനത്തിനൊപ്പം തെരുവിൽ നൃത്തം ചെയ്യുന്ന കലാകാരന്റെ വിഡിയോയാണ് വൈറലാകുന്നത്.

വിഡിയോയിൽ, മൈക്കിൾ ജാക്സന്റെ ഗാനത്തിന്റെ താളത്തിനൊത്ത് ഇദ്ദേഹം നൃത്തം ചെയ്യുന്നതായി കാണാം. പോപ്പ് രാജാവിന്റെ ചുവടുകൾ അതേപടി മികവോടെ പകർത്തുകയാണ് ഈ കലാകാരൻ.

1991-ൽ പുറത്തിറങ്ങിയ ഡേഞ്ചറസ് എക്കാലത്തെയും മികച്ച ആൽബങ്ങളിൽ ഒന്നാണ്. മൈക്കിൾ ജാക്സന്റെ എട്ടാമത്തെ സ്റ്റുഡിയോ ആൽബമാണിത്. എന്തായാലും ഈ ഗാനത്തിന് ചുവടുവയ്ക്കുന്ന കലാകാരൻ ആരാണെന്ന് വ്യക്തമല്ല.

എവിടെനിന്ന് പകർത്തിയതാണെന്നും വ്യക്തമല്ല. ട്വിറ്ററിലാണ് ഈ വിഡിയോ വൈറലായിമാറിയത്. ഇത് 75,800 -ലധികം വ്യൂസും 4,400 -ലധികം ലൈക്കുകളും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here