
മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് പ്രിയാ മോഹൻ. പല തരത്തിലുള്ള വേഷങ്ങൾ ചെയ്തിട്ടുണ്ട് താരം. സ്ക്രീനിൽ നായികയായും വില്ലത്തിയായും ഒക്കെ പ്രിയ തിളങ്ങി നിന്നു. അഭിനയത്തിൽ ഇപ്പോൾ സജീവമല്ല താരം.
എങ്കിലും സാമൂഹികമാധ്യമങ്ങളിൽ സജീവമാണ് പ്രിയ. തൻറെ വിശേഷങ്ങളൊക്കെ താരം ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. പ്രശസ്ത അവതാരകയും നടിയുമായ ഒക്കെയായ പൂർണിമ ഇന്ദ്രജിത്തിൻറെ സഹോദരി കൂടിയാണ് പ്രിയ. പ്രിയ വിവാഹം ചെയ്തിരിക്കുന്നത് നടനായ നിഹാലിനെ ആണ്.
പല സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് ഈ കുടുംബം. പല വിദേശരാജ്യങ്ങളിലും ഇവർ സഞ്ചരിക്കാറുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്. ചിലപ്പോഴൊക്കെ ഇവരോടൊപ്പം ഇന്ദ്രജിത്തും പൂർണിമയും പങ്കു ചേരാറുണ്ട്.

നിരവധി ഫോളോവേഴ്സ് ഉണ്ട് ഇവരുടെ ചാനലിന്. കഴിഞ്ഞ വർഷം ഡിസംബറിൽ പ്രിയയും നീ ഹാലും പോളണ്ട്ലേക്ക് യാത്ര പോയിരുന്നു. തങ്ങൾക്ക് യാത്ര അനുഭവങ്ങൾ ഇവർ പങ്കുവെക്കുകയുണ്ടായി. ഒരു ഹാപ്പി ഫാമിലി ചാനൽ എന്നാണ് ഇതിന് പേര്.
രണ്ടുവർഷം മുൻപ് ആരംഭിച്ച ചാനലിന് ഏതാണ്ട് മൂന്നു ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബ് സും ഉണ്ട് ഇപ്പോൾ. ഈയടുത്ത് ദമ്പതികൾ ഒരു കപ്പൽ യാത്ര നടത്തിയിരുന്നു. ഒരു ആഡംബര കപ്പൽ യാത്രയായിരുന്നു അത്. യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവം ആണ് ഇവർ ഇപ്പോൾ പങ്കുവയ്ക്കുന്നത്.
യാത്രയ്ക്കിടെ കഴിച്ച ഭക്ഷണത്തിൽ നിന്നും മെറ്റൽ കഷണം ഇവർക്ക് ലഭിച്ചു. യാത്രകളിൽ എല്ലാവരും കൂടുതൽ ബോധവാന്മാരാക്കുന്ന അതിനുവേണ്ടിയാണ് അനുഭവം പങ്കുവയ്ക്കുന്നത് എന്നിവർ പറയുന്നു. പിസയിൽ നിന്നുമാണ് മെറ്റൽ കഷ്ണം ലഭിച്ചത്.

ഇതിനുശേഷം കപ്പലിലെ ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻറ് ഇവർ പരാതി പറയുകയും ചെയ്തു. എന്നാൽ അവർ ഇവരുടെ പരാതി കാര്യമാക്കി എടുത്തില്ല എന്നാണ് ഇവർ പറയുന്നത്. തങ്ങളുടെ ഭാഗത്ത് എന്തോ കുറ്റം ഉള്ളത് പോലെയാണ് അവർ സംസാരിച്ചത്. എന്തായാലും പരാതിയുമായി മുന്നോട്ടു പോകുമെന്നാണ് ഇവർ വ്യക്തമാക്കുന്നത്.