‘പിഷുവല്ല, അച്ഛാ എന്ന് വിളിക്കടാ’ ചിരിപടർത്തി മഞ്ജു വാര്യർ പങ്കുവെച്ച വിഡിയോ

എന്തിലും ഏതിലും ഒരല്പം നര്‍മ്മരസം കൂട്ടിക്കലര്‍ത്തി പറയുന്നത് കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്. ഇത്തരത്തില്‍ ചിരി രസങ്ങള്‍ നിറച്ചുകൊണ്ട് പ്രേക്ഷകരോട് സംസാരിക്കുന്നതില്‍ മിടുക്കനാണ് മലയാളികളുടെ പ്രിയ താരം രമേഷ് പിഷാരടി.

അതുകൊണ്ടുതന്നെ രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ വളരെയേറെ ശ്രദ്ധേയമാകാറുണ്ട്. എല്ലാവരെയും ട്രോളുന്ന പിഷാരടിക്ക് ഇപ്പോൾ ഒരു വെല്ലുവിളി ഉയർന്നു വന്നിരിക്കുകയാണ്. മറ്റാരുമല്ല, ഇളയ മകൻ തന്നെ.

രമേഷ് പിഷാരടിയുടെ പിറന്നാൾ ദിനത്തിൽ മകനൊപ്പമുള്ള ഒരു രസകരമായ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് മഞ്ജു വാര്യർ ആശംസ അറിയിച്ചിരിക്കുന്നത്. വിഡിയോയിൽ മകൻ പിഷു എന്നാണ് വിളിക്കുന്നത്. അച്ഛനെന്നു വിളിക്കടാ എന്ന് രമേഷ് പിഷാരടി പറയുമ്പോൾ മകൻ കൂടുതൽ ചിരിയോടെ പിഷു എന്ന് ആവർത്തിക്കുന്നു.’

പിറന്നാൾ ആശംസകൾ പിഷു, ഐ ലവ് യു’ എന്നാണ് മഞ്ജു വാര്യർ വിഡിയോക്ക് ഒപ്പം കുറിച്ചിരിക്കുന്നത്. മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്നു. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലൂടെ സംവിധാനത്തിലും പ്രതിഭ തെളിയിച്ചു താരം.

LEAVE A REPLY

Please enter your comment!
Please enter your name here