
പ്രശസ്ത ബംഗാളി നടി ആണ് ശ്രാബന്തി ചാറ്റർജി. അടുത്തിടെ താരം വാർത്തകളിൽ നിറഞ്ഞിരുന്നു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി താരം ബിജെപിയിൽ ചേർന്നിരുന്നു. ഇതിനു ശേഷമായിരുന്നു താരം വാർത്തകളിൽ നിറഞ്ഞത്. ഇപ്പോൾ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് താരം വീണ്ടും വാർത്തകളിൽ നിറയുകയാണ്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് നടിയും ഭർത്താവും മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കാൻ പോയിരുന്നു. എന്നാൽ ഇപ്പോൾ ഇവരുടെ വിവാഹം തകർച്ചയുടെ വക്കിലാണ് എന്നാണ് റിപ്പോർട്ടുകൾ. റോഷൻ സിങ് എന്നാണ് ഭർത്താവിൻറെ പേര്. ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കൊണ്ട് താരം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത് ആണ് എന്നാണ് റിപ്പോർട്ടുകൾ.

ആലിപ്പൂർ കോടതിയിലാണ് താരം ഹർജി സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ പതിനെട്ടാം തീയതി ആയിരുന്നു താരം ഹർജി സമർപ്പിച്ചത്. പക്ഷേ എനിക്ക് ഇതുവരെ ഡിവോഴ്സ് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ല എന്നാണ് ഭർത്താവ് റോഷൻ പറയുന്നത്. ഭർത്താവ് പറയുന്നത് ഇങ്ങനെയാണ് – “അവൾ എന്നെ കുറിച്ച് തെറ്റായ വാർത്തകൾ പറഞ്ഞു പരത്തുന്നു. അവൾ എൻറെ പണവും കവർന്നു. ഞാൻ തടിയനാണ് എന്നാണ് അവൾ പറയുന്നത്.

എന്നെ ലൈംഗിക ജീവിതത്തിന് കൊള്ളില്ല എന്നാണ് അവൾ പറയുന്നത്”. 2018 ആണ് ഇരുവരും ആദ്യമായി തമ്മിൽ കാണുന്നത്. കൊൽക്കത്തയിലെ ഒരു പബ്ബിൽ വച്ചാണ് ഇരുവരും ആദ്യമായി തമ്മിൽ കാണുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. 2019 വർഷത്തിലായിരുന്നു ഇരുവരും വിവാഹിതരായത്. നടിയുടെ ആദ്യത്തെ വിവാഹം രാജീവ് കുമാർ എന്ന വ്യക്തിയും ആയിട്ടായിരുന്നു. 2003 വർഷത്തിലായിരുന്നു വിവാഹം.
ബംഗാളി സംവിധായകൻ ആയിരുന്നു ഇദ്ദേഹം. 2016 വർഷത്തിൽ ആദ്യത്തെ വിവാഹമോചനം നേടി. പിന്നീട് രണ്ടാമത് താരം വിവാഹം കഴിച്ചത് മോഡൽ ആയിട്ടുള്ള കൃഷ്ണൻ വ്രാജ് എന്ന വ്യക്തിയെ ആയിരുന്നു. 2016 വർഷത്തിൽ ആയിരുന്നു വിവാഹം. തൊട്ടടുത്ത വർഷം തന്നെ വിവാഹമോചനം നേടി.

മൂന്നാമത്തെ തവണയാണ് ഇപ്പോൾ താരം വിവാഹമോചനം നേടാൻ പോകുന്നത്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് വലിയ ഞെട്ടൽ ഒന്നുമില്ല. ഇനി എന്നാണ് നാലാമത്തെ വിവാഹം എന്നാണ് ആരാധകർ ചോദിക്കുന്നത്.
