‘മമ്മൂക്ക’ എന്ന് വിളിച്ച് സ്ക്രീനിൽ ഉമ്മ വച്ച് കുഞ്ഞ്; സോഷ്യൽലോകത് വൈറൽ ഈ വിഡിയോ

സോഷ്യല്‍ മീഡിയ എന്ന വാക്ക് ഇക്കാലത്ത് പരിചിതമല്ലാത്തവരുടെ എണ്ണം വിരളമാണ്. കാരണം അത്രമേല്‍ ജനസ്വീകാര്യത നേടിക്കഴിഞ്ഞു സമൂഹമാധ്യമങ്ങള്‍. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി വിഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ പലപ്പോഴും നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. വളരെ വേഗത്തിലാണ് ഇത്തരം ദൃശ്യങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നതും. ശ്രദ്ധ ആകര്‍ഷിക്കുന്നതും അത്തരത്തിലുള്ള ഒരു വൈറല്‍ക്കാഴ്ചയാണ്.

ഒരു കുഞ്ഞുവാവയാണ് ഈ വിഡിയോയിലെ താരം. മമ്മൂക്കയ്ക്ക് ഉമ്മ കൊടുക്കുന്ന ഒരു കുഞ്ഞിന്റെ വിഡിയോയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മമ്മൂക്ക..’എന്ന് പേര് വിളിച്ചാണ് ഉമ്മ കൊടുക്കുന്നത്. മൊബൈൽ സ്‌ക്രീനിലാണ് ഇ കുഞ്ഞിന്റെ സ്നേഹപ്രകടനം. മുന്നിലെ മൊബൈൽ സ്ക്രീനിൽ മമ്മൂട്ടിയെ കാണുമ്പോഴെല്ലാം സ്നേഹം കൊണ്ട് ഉമ്മ വയ്ക്കുകയാണ് ഈ കുഞ്ഞ്.

മമ്മൂട്ടി എന്തിയേ എന്ന് ചോദിക്കുമ്പോൾ സ്ക്രീനിൽ കുഞ്ഞ് െതാട്ട് കാണിക്കും. വിഡിയോ വൈറലായതോടെ മമ്മൂട്ടി ആരാധകർ വിഡിയോ പങ്കിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here