അമ്മ ഉപേക്ഷിച്ചു, കാവലായി രണ്ടാനമ്മ; ആ ജീവൻ തിരിച്ചുപിടിക്കാൻ മകളുടെ പോരാട്ടം; #help

ലത്തീഫ എന്ന യുവതി തന്റെ പോറ്റമ്മയുടെ ജീവിതം തിരിച്ചുപിടിക്കാനുള്ള പരിശ്രമത്തിലാണ്. ലത്തീഫയുടെ ഏഴാം വയസില്‍ പെറ്റമ്മ അവരെ ഉപേക്ഷിച്ച്‌ പോവുകയും, അച്ഛന്‍ പിന്നീട് വിവാഹം കഴിച്ച്‌ കൊണ്ട് വന്ന രണ്ടാനമ്മ സ്വന്തം അമ്മയേക്കാള്‍ അധികം സ്നേഹിക്കുകയും ചെയ്ത കഥയാണ് ലത്തീഫ പങ്കുവെച്ചിരിക്കുന്നത്.

ഹ്യൂമന്‍സ് ഓഫ് ബോംബെ പേജില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ;

എന്റെ ഏഴാം വയസ്സിലാണ് അച്ഛന്‍ രണ്ടാമത് വിവാഹം കഴിച്ചത്. എന്നെ പ്രസവിച്ച അമ്മ എന്നെയും അച്ഛനെയും ഉപേക്ഷിച്ചു പോയിരുന്നു. എനിക്ക് അന്ന് ഒരു കാര്യത്തിലും ഉറപ്പില്ലായിരുന്നു മാത്രമല്ല, രണ്ടാനമ്മയോടൊപ്പം എങ്ങനെ ജീവിക്കുമെന്ന് അറിയില്ലായിരുന്നു. അവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ടായിരുന്നു. പക്ഷെ, ഞാന്‍ വിചാരിച്ചതില്‍ നിന്ന് വ്യത്യസ്തമായിരുന്നു കാര്യങ്ങള്‍. സ്വന്തം അമ്മ നല്‍കുന്നതിനേക്കാള്‍ കരുതലും സ്നേഹവും രണ്ടാനമ്മ എനിക്ക് നല്‍കി. അവരുടെ സ്വന്തം ചോരയെന്ന രീതിയിലായിരുന്നു എന്നെ കണ്ടിരുന്നത്. ഒന്നിലും ഒരു കുറവും വരുത്തിയില്ല. അവരുടെ സ്വന്തം മക്കള്‍ക്ക് നല്‍കിയിരുന്നതെല്ലാം എനിക്കും തന്നു. ഒന്നിലും തിരിച്ചുവ്യത്യാസം കാണിച്ചില്ല. എന്റെ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിലെല്ലാം അവര്‍ വളരെയധികം ശ്രദ്ധിച്ചു. അച്ഛന്‍ ഞങ്ങളെ നോക്കുന്നത് നിര്‍ത്തുകയും മദ്യപാനം ആരംഭിക്കുകയും ചെയ്തപ്പോള്‍ ഒരു പാചകക്കാരിയുടെ ജോലി അവര്‍ ഏറ്റെടുത്തു. ആദ്യമൊക്കെ ശമ്പളമായി ലഭിച്ചിരുന്നത് കുറച്ച്‌ അരിയായിരുന്നു. ദാരിദ്ര്യത്തിനിടയിലും അവര്‍ ഞങ്ങളെ സ്കൂളില്‍ ചേര്‍ത്തു. സ്കൂളില്‍ വിദ്യാഭ്യാസവും ഭക്ഷണവും സൗജന്യമായിരുന്നു. ഒരു മാസത്തില്‍ 6000 രൂപ ശമ്പളം കിട്ടിത്തുടങ്ങിയപ്പോള്‍ അതില്‍ ഭൂരിഭാഗവും ഞങ്ങള്‍ മക്കളുടെ ഭാവിക്കായി സ്വരുക്കൂട്ടി വെയ്ക്കാന്‍ തുടങ്ങി.

പ്ലസ് ടു വരെ ഞാന്‍ ആ സ്കൂളില്‍ തുടര്‍ന്നു. ശേഷം ഹൈദരാബാദിലെ ഒരു കോള്‍ സെന്ററില്‍ ജോലി കിട്ടി അവിടേക്കു പോയി. ശമ്പളത്തിന്റെ ഭൂരിഭാഗവും ഞാന്‍ വീട്ടിലേക്കയച്ചു. അവരും എന്റെ സഹോദരിമാരും നല്ല ജീവിതം നയിക്കണമെന്നത് എന്റെ ആഗ്രഹമായിരുന്നു. എന്നാല്‍ കുറച്ചു മാസങ്ങള്‍ക്ക് ശേഷം എനിക്ക് പിത്തസഞ്ചിയില്‍ ഒരു ശസ്ത്രക്രിയ ആവശ്യമായി വന്നു. ജോലി വഴി ലഭിച്ച ഇന്‍ഷൂറന്‍സ് ഉണ്ടായിരുന്നതിനാല്‍ ചികിത്സയുടെ പകുതി തുക ഇളവായി കിട്ടി. പക്ഷേ, എന്നാലും 40000 രൂപ എനിക്കാവശ്യമായി വന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ, വല്ലാത്തൊരു ടെന്‍ഷനില്‍ ആയിരുന്നു ഞാന്‍. അപ്പോഴാണ് സഹായവുമായി എന്റെ രണ്ടാനമ്മ വന്നത്. എന്റെ സഹോദരിമാര്‍ക്കായി, അവരുടെ നല്ല ഭാവിക്കായി കരുതിവെച്ചിരുന്ന എല്ലാ പണവും അവര്‍ എനിക്ക് നല്‍കി. ഒരു ബുദ്ധിമുട്ടുമില്ലാതെ. അവരുടെ യഥാര്‍ത്ഥ മൂല്യം ഞാന്‍ തിരിച്ചറിഞ്ഞത് അപ്പോഴാണ്. പക്ഷേ, ജീവിതം വീണ്ടും മോശമായി തുടങ്ങി. കുറച്ച്‌ മാസങ്ങള്‍ക്ക് ശേഷം എന്റെ രണ്ടാനമ്മയ്ക്ക് അലസമായ വയറുവേദന അനുഭവപ്പെട്ടു തുടങ്ങി. കഠിനമായ ജോലി ചെയ്യുന്നതിന്റെ ആകാമെന്ന് ഡോക്ടര്‍ പറഞ്ഞു. വേദനസംഹാരി കഴിച്ച്‌ വിശ്രമിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ക്ക് വേദയ്ക്ക് മാത്രം ശമനമുണ്ടായില്ല. അതോടെ ഞങ്ങള്‍ മറ്റൊരു ഡോക്ടറെ കാണാന്‍ തീരുമാനിച്ചു.

അമ്മയ്ക്ക് ട്യൂമര്‍ ആണെന്ന് പരിശോധനയില്‍ കണ്ടെത്തി. അത്‌അവരെ പതിയെ കൊന്നു കൊണ്ടിരിക്കുകയായിരുന്നു. ലക്ഷങ്ങള്‍ ചിലവാകുന്ന ശസ്ത്രക്രിയ മാത്രമാണ് ഇനി ഏക ആശ്രയം. ചെന്നൈയിലെ ആശുപത്രിയില്‍ അവര്‍ ചികിത്സ തേടി. അതിനായി സ്വര്‍ണം വില്‍ക്കേണ്ടി വന്നു. സുഹൃത്തുക്കളില്‍ നിന്ന് പണം കടം വാങ്ങേണ്ടി വന്നു. എന്നിട്ടും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ തുക കണ്ടെത്താന്‍ ഞങ്ങള്‍ക്ക് ആയില്ല. ഞാനും എന്റെ സഹോദരിമാരും ഞങ്ങളാല്‍ കഴിയുന്ന പോലെ എല്ലാം ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ, ഒന്നും ഫലം കണ്ടില്ല. സഹായം ചോദിക്കാന്‍ ഇനി ആരും ബാക്കി ഉണ്ടായിരുന്നില്ല. പക്ഷേ, അമ്മയെ രക്ഷപെടുത്താന്‍ വേണ്ടി എന്തു വേണമെങ്കിലും ചെയ്യാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. ഞങ്ങളുടെ കഷ്ടപ്പാട് കണ്ട് പലപ്പോഴും അവര്‍ പറഞ്ഞു, ‘എന്റെ ചികിത്സയ്ക്കായി പണം ചിലവഴിക്കരുത് ലത്തീഫ. പകരം, നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിനു വേണ്ടി കരുതിവെയ്ക്കൂ’. പക്ഷേ, അവരില്ലാതെ ഞങ്ങള്‍ക്കൊരു ജീവിതമില്ലെന്നും, അവരില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ ഇവിടെ വരെ എത്തുകയില്ലായിരുന്നുവെന്നും അവര്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവരാണ് ഞങ്ങളുടെ ജീവിതം.

നമുക്ക് ഒരു കമ്മ്യൂണിറ്റിയായി ഒത്തുചേർന്ന് അവളെ സഹായിക്കാം. എല്ലാ സംഭാവനകളും പ്രധാനമാണ്. ചുവടെയുള്ള ലിങ്ക് വഴി സംഭാവന ചെയ്യാൻ കഴിയുന്നവർ ദയവായി സംഭാവന ചെയ്യുക: https://www.impactguru.in/fundraiser/donate-to-lakshmi

LEAVE A REPLY

Please enter your comment!
Please enter your name here