ഇനിയും കാത്തിരിക്കാൻ പറ്റില്ല; ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് സൗഭാഗ്യ

220532663 182324040602879 1491305205366521899 n

ടിക്ടോക്കിലൂടെ എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ. അഭിനേത്രിക്കൊപ്പം മികച്ച ഒരു നർത്തകി കൂടെയാണ്. നടി താരകല്യാണിന്റെ മകൾ കൂടിയാണ് സൗഭാഗ്യ. ഈ അടുത്ത സമയത്താണ് സൗഭാഗ്യയുടെയും അര്ജുന്റെയും വിവാഹം നടന്നത്.

സുഹൃത്തും ടിക് ടോക്കിൽ പെയറുമായ അർജുൻ നർത്തകനാണ്. ചക്കപ്പഴം എന്ന പുതിയ പരമ്പരയിലൂടെയാണ് മിനി സ്‌ക്രീൻ അരങ്ങേറ്റത്തിന് അർജുൻ തുടക്കം കുറിക്കുന്നത്. ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്. അമ്മയെ പോലെ മികച്ച നര്‍ത്തകി കൂടിയാണ് സൗഭാഗ്യ.

231007253 383696523181957 473420766515082178 n

അനേകം നൃത്ത വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വിഡിയോകളെല്ലാം തന്നെ നിമിഷ നേരം കൊണ്ട് വൈറലാകുന്നത്. തങ്ങളുടെ വിശേഷങ്ങളും സന്തോഷ നിമിഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെച്ച് ഇരുവരും എത്താറുണ്ട്.

ഇപ്പോഴിതാ സൗഭാഗ്യ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തന്റെ വളകാപ്പ് ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിച്ചു കൊണ്ടുള്ള പോസ്റ്റാണ് സൗഭാഗ്യ പങ്കുവെച്ചിരിക്കുന്നത്. ഒക്ടോബർ 7 നാണ് വളകാപ്പ് ചടങ് നടക്കുന്നത്.

r6yi

2 വർഷങ്ങൾക്ക് മുമ്പ് ഒരു പരിപാടിക്കായി ചെയ്ത് ചടങ്ങിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. തന്റെ വളക്കാപ്പ് ചടങ്ങുകൾക്കായി ഇനിയും കാത്തിരിക്കാൻ പറ്റില്ലെന്നും താരം കുറിച്ചു.

tul

LEAVE A REPLY

Please enter your comment!
Please enter your name here