പ്രസവവേദന കൊണ്ട് പുളഞ്ഞ യുവതിയെ, കനത്ത മഞ്ഞിലൂടെ നാലു മണിക്കൂർ ചുമന്ന് കൊണ്ടു ആശുപത്രിയിലെത്തിച്ചു സൈനികര്‍; വീഡിയോ

നമ്മൾക്കു പലപ്പോഴും അഭിമാനം കൊളുന്ന പ്രവർത്തികളാണ് നമ്മുടെ സ്വന്തം സൈനികരിൽ നിന്നും കാണുന്നത്. ഇപ്പോൾ സോഷ്യൽ ലോകത്തു വൈറലാകുന്നത്. പ്രസവവേദന കൊണ്ട് പുളഞ്ഞ യുവതിയെ കാശ്മീരിലെ കനത്ത മഞ്ഞിലൂടെ സൈനികര്‍ ചുമന്ന് ആശുപത്രിയിലെത്തിക്കുന്ന ഒരു വിഡിയോയാണ്‌ണിത്. ഇന്ത്യന്‍ ആര്‍മിയുടെ ചിനാര്‍ കോര്‍പ്‌സ് ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഷമീമ എന്ന യുവതിയെ ആണ് നൂറോളം സൈനികരും മുപ്പതോളം പ്രദേശവാസികളും ചേര്‍ന്ന് ചുമന്ന് ആശുപത്രിയിലെത്തിച്ചത്. നാലു മണിക്കൂറാണ് യുവതിയെ എടുത്തു കൊണ്ട് സംഘം നടന്നത്. യുവതി പ്രസവിച്ചുവെന്നും അമ്മയും കുട്ടിയും സുഖമായിരിക്കുമെന്നും ചിനാര്‍ കോര്‍പ്‌സിന്റെ ട്വീറ്റില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here