പ്രായത്തെ വെല്ലുന്ന പ്രകടനങ്ങള്‍ക്കൊണ്ട് ചില കുട്ടിത്താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. നിഷ്‌കളങ്കത നിറഞ്ഞ ചിരികൊണ്ടും കൊച്ചു വര്‍ത്തമാനങ്ങള്‍ക്കൊണ്ടു മെല്ലാം കുട്ടിത്താരങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.
വളരെ വേഗത്തിലാണ് ഇത്തരം വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സൈബര്‍ ഇടങ്ങളിലെ വൈറല്‍ കുട്ടിത്താരങ്ങളാണ് വിയയും നിയയും.

രസകരമായ സിനിമാ രംഗങ്ങള്‍ പുനഃരാവിഷ്‌കരിച്ചുകൊണ്ടുള്ള വിഡിയോകള്‍ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ഈ സഹോദരിമാരുടെ ഗംഭീരമായ ഒരു പ്രകടനമാണ് ശ്രദ്ധ ആകര്‍ഷിക്കുന്നതും.
പട്ടണപ്രവേശം എന്ന ചിത്രത്തില്‍ ശ്രീനിവാസനും ഫിലോമിനയും മനോഹരമാക്കിയ രംഗം കൊച്ചുമിടുക്കികള്‍ ചേര്‍ന്ന് രസകരമായി അവതരിപ്പിച്ചു. വിയയ്ക്ക് അഞ്ച് വയസും നിയയ്ക്ക് മൂന്ന് വയസ്സുമാണ് പ്രായം.
കുട്ടിത്തം വിട്ടുമാറാത്ത പ്രായത്തില്‍ ഭാവഭേദങ്ങള്‍ക്കൊണ്ട് അതിശയിപ്പിക്കുകയാണ് ഈ മിടുക്കികള്‍. സിനിമാ രംഗം അതേപടി പുനഃരാവിഷ്‌കരിച്ച കുട്ടിത്താരങ്ങളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നവരും ഏറെയാണ്.
എന്തായാവലും സൈബര്‍ ഇടങ്ങളില്‍ ഹിറ്റായി മാറിയിരിക്കുകയാണ് ഈ കൊച്ചമ്മയും തങ്കപ്പനും.