ദൃശ്യം കിട്ടിയിട്ട് വേര്പിരിഞ്ഞതല്ല; വിമർശങ്ങൾക്കെതിരെ അഞ്ജലി.!

Anjali Nair 4

വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെയും, കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അഞ്ജലി നായർ. ദൃശ്യം 2 ലൂടെയാണ് അഞ്ജലി മലയാള സിനിമയിൽ തനറെ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചത് എന്ന് പറയാം. എന്നാൽ സിനിമ ഇറങ്ങിയതിന് പിന്നാലെ ചില പരാമർശങ്ങളും ഉയരുകയുണ്ടായി. ഇതിനു മറുപടി നൽകുകയാണ് ഇപ്പോൾ അഞ്ജലി.

അഞ്ജലിയുടെ ചെറുപ്പത്തിൽ അച്ഛനും അമ്മയും ചേര്‍ന്നാണ് അഭിനയത്തിലേക്ക് കൊണ്ടുവരുന്നത്. ഇരട്ടകുട്ടികളായിരുന്നു അഞ്ജലിയും സഹോദരനും. മാനത്തെ വെള്ളിത്തേര്, ബന്ധനംതുടങ്ങി ഏതാനും സിനിമകളിൽ ബാലതാരമായിരുന്നു അഞ്ജലി. വല്യച്ചനായ കുമാര്‍ വഴി ചില പരസ്യങ്ങളിൽ അഭിനയിച്ചായിരുന്നു അഞ്ജലി അഭിനയത്തിന്റെ തുടക്കം കുറിച്ചത്.

2008ൽ മുതൽ അഞ്ജലി മീഡിയരംഗത്തും സജീവമാണ്. പരസ്യരംഗത്തും ആങ്കറിംഗിലും മോഡലിംഗിലുമൊക്കെ സജീവമായി നിന്ന അഞ്ജലി 2009ലാണ് തമിഴിൽ അഭിനയിക്കുന്നത്. പിന്നീട് 2011ൽ സീനിയേഴ്സ്, പിന്നീട് കിങ് ആൻഡ് കമ്മീഷണര്‍, അഞ്ച്സുന്ദരികള്‍ അങ്ങനെ 125 ലേറെ സിനിമകള്‍ അഞ്ജലി പ്രേക്ഷർക്കായി നൽകിയിട്ടുണ്ട്.

അഞ്ജലിയുടെ വിവാഹമോചനത്തെക്കുറിച്ചുള്ള വാര്‍ത്തകൾ അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നു. സംവിധായകനായ അനീഷ് ഉപാസനയാണ് അഞ്ജലിയെ വിവാഹം ചെയ്തത്. 2011ലായിരുന്നു ഇവരുടെ വിവാഹം. ഒരു മകളുണ്ട് ഈ ദമ്പതികള്‍ക്ക്. 5 വര്‍ഷമായി അഞ്ജലിയും അനീഷും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Anjali Nair 5

ദൃശ്യം 2 ന്റെ വിജയാഘോഷത്തില്‍ നില്‍ക്കുമ്പോള്‍ ഒരുപാട് പേര്‍ പറഞ്ഞ കാര്യം, ദൃശ്യം 2 കിട്ടിയത് കൊണ്ടാണ് വിവാഹ ബന്ധം വേര്‍ പെടുത്തിയതെന്ന്. ഇത് പറഞ്ഞ് ഒരുപാട് മെസേജുകളും പരാമര്‍ശങ്ങളും വന്നിരുന്നു. പക്ഷെ അങ്ങനെയൊന്നുമല്ല. ഞങ്ങളൊരു നാലഞ്ച് വർഷം മുകളിലായി പിരിഞ്ഞിട്ട്. ദൃശ്യം 2 അല്ല കാരണം. ദൃശ്യം പോലൊരു സിനിമയില്‍ വലിയ കഥാപാത്രം കിട്ടിയപ്പോള്‍ നിങ്ങള്‍ ജീവിതത്തില്‍ നിങ്ങളെ മറന്നു പോയി, അദ്ദേഹത്തെ വേർപിരിഞ്ഞു എന്നുള്ള മെസേജുകള്‍ വന്നിരുന്നു.

അതിൽ ഒരു സത്യവുമില്ല. അഞ്ച് വര്‍ഷത്തോളമായി ആ സംഭവങ്ങള്‍ നടന്നിട്ട്. എന്നാല്‍ അത്തരം പോസ്റ്റുകളും മെസേജുകളും കണ്ടപ്പോള്‍ അത് വേദനയായി. ഇത് മിക്കവർക്കും അറിവുള്ള കാര്യമാണ്. എന്നിട്ടും പല മെസേജുകൾ കാണുന്നത് സങ്കടമാണ്. കാലം കടന്നു പോകുമ്പോള്‍ അവര്‍ക്ക് തിരിച്ചറിവുണ്ടാകട്ടെ എന്ന വിചാരത്തിലും വിശ്വാസത്തിലും ആണ് മുൻപോട്ട് പോകുന്നത്.

Anjali Nair 2

LEAVE A REPLY

Please enter your comment!
Please enter your name here