മഴയത്ത് കയറി നിൽക്കാൻ ഒരു സ്ഥലമില്ല, നായ്ക്കൾക്ക് വേണ്ടി ഈ ട്രാഫിക് ഉദ്യോഗസ്ഥൻ ചെയ്തത് കണ്ടോ.. വൈറൽ ഫോട്ടോ…

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഒരു ചിത്രമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. രണ്ടു തെരുവുനായ്ക്കളെ കുടക്കീഴിൽ പാർപ്പിച്ചിരിക്കുന്ന ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ ചിത്രമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

മഴകാരണം കയറി നിൽക്കാൻ ഒരു സ്ഥലം ഇല്ലായിരുന്നു നായ്ക്കൾക്ക്. അങ്ങനെ ഇവർ ഇയാളുടെ അടുത്തേക്ക് എത്തി. അരുൺകുമാർ മണ്ഡൽ എന്നാണ് ഇദ്ദേഹത്തിൻറെ പേര്. കനത്തമഴയിൽ പോലും ഇദ്ദേഹമാണ് ട്രാഫിക് നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്.

ഇദ്ദേഹത്തിന് എന്നാൽ ഒരു കുട ഉണ്ടായിരുന്നു. കുട കണ്ടതുകൊണ്ട് ആകണം നായ്ക്കൾ ഇദ്ദേഹത്തിന് അടുത്തേക്ക് പാഞ്ഞെത്തി. ഇദ്ദേഹം അവർക്ക് വേണ്ടി കൂടെ നീർത്തി കൊടുക്കുകയും ചെയ്തു. ഈ ചിത്രമാണ് ആരോ പകർത്തുകയും പിന്നീട് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തത്. ചിത്രം വലിയ രീതിയിൽ വൈറൽ ആയി മാറുകയും ചെയ്തു.

tjedg

ധാരാളം ആളുകൾ ആയിരുന്നു ട്രാഫിക് ഉദ്യോഗസ്ഥനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. കൊൽക്കത്ത പോലീസ് ആണ് ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. കൊൽക്കത്തയിലെ തന്നെ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കൊൽക്കത്തയിലെ ഡ്രെയിനേജ് സിസ്റ്റം വളരെ മോശമാണ്.

അതുകൊണ്ട് ഒരു ചെറിയ മഴ വന്നാൽ തന്നെ ഇവിടെ വെള്ളക്കെട്ട് ഉണ്ടാവും. ട്രാഫിക് പെട്ടെന്നുതന്നെ അവതാളത്തിൽ ആവും. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ തരുൺകുമാർ മണ്ടലിനെ പോലെയുള്ള ആളുകൾ ചെയ്യുന്ന സേവനം വിലമതിക്കാൻ ആവാത്തതാണ്.

സമൂഹമാധ്യമങ്ങളിൽ ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ആളുകൾ ഇത് ഏറ്റെടുത്തു എന്ന് വേണം പറയാൻ. ഇതിനോടകം 40000 ആളുകളാണ് പോസ്റ്റ് കണ്ടു കഴിഞ്ഞത്. രണ്ടായിരത്തിലധികം ആളുകൾ ആണ് ഇദ്ദേഹത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുന്നത്.

sthjn

സഹജീവികളോട് എങ്ങനെ കരുണ കാണിക്കണമെന്ന് ഇദ്ദേഹത്തെ കണ്ടുപഠിക്കണം എന്നാണ് ആളുകൾ കമൻറ് ചെയ്യുന്നത്. മലയാളികൾ ഉൾപ്പെടെ 4000 ആളുകൾ ആണ് ഇദ്ദേഹത്തെ അഭിനന്ദിച്ചു കൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here