പേർളിക്കൊപ്പം ഇന്റർവ്യൂവിൽ നില മോൾ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

242283618 219250706907323 8456783808105904052 n

പേളി മാണിയുടെ ഗര്‍ഭകാലം മുഴുവന്‍ വളരെ ലൈവ് ആയിരുന്നു. ഇപ്പോള്‍ മകള്‍ ജനിച്ച ശേഷവും ഒന്നു വിടാതെ എല്ലാ കാര്യങ്ങളും പേളി ആരാധകരെ അറിയിക്കുന്നുണ്ട്. ഇപ്പോഴിതാ പേളിയോടുള്ള ഇഷ്ടം വീണ്ടും കൂടുന്ന തരത്തില്‍ ഒരു സംഭവം കൂടെ ഉണ്ടായിരിയ്ക്കുന്നു.

അഭിമുഖം ചെയ്യുന്നതിനിടെ കരയുന്ന കുഞ്ഞിനെ തോളിലിട്ട പേളിയെ പ്രശംസിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ആരാധകര്‍. കാണെക്കാണെ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ടൊവിനോ തോമസിനെയും ഐശ്വര്യ ലക്ഷ്മിയെയും ചിത്രത്തിന്റെ നിര്‍മാതാവിനെയും അഭിമുഖം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു പേളി.

239662215 805797653417927 3477283644476791771 n

ഗൂഗിള്‍ മീറ്റിലൂടെയാണ് അഭിമുഖം നടക്കുന്നത്. പെട്ടന്ന് നില കരഞ്ഞു. കരച്ചില്‍ കേട്ട് പേളിയുടെ ശ്രദ്ധ മാറുന്നുണ്ടെങ്കിലും അഭിമുഖം വളരെ കൃത്യമായി നടന്നുകൊണ്ടിരുന്നു. ശ്രീനിഷ് എത്ര ശ്രമിച്ചിട്ടും നില കരച്ചില്‍ നിര്‍ത്താതെയായപ്പോള്‍, ക്ഷമ ചോദിച്ച് പേളി കുഞ്ഞിനെ വാങ്ങുകയായിരുന്നു.

തുടര്‍ന്ന് അഭിമുഖം ചെയ്തത് കുഞ്ഞിനെ തോലിലിട്ടു കൊണ്ടാണ്. ഏതൊരു സ്ത്രീയ്ക്കും അമ്മയ്ക്കും അഭിമാനമാണ് പേളി എന്ന് ആരാധകകര്‍ പറയുന്നു. തന്റെ കരിയറും വ്യക്തി ജീവിതവും ഉത്തരവാദിത്വവും തുല്യ പ്രാധാന്യത്തോടെ കൊണ്ടു പോകുന്ന പേളിയെ അഭിനന്ദിയ്ക്കുകയാണ് ആരാധകര്‍.

242974190 1189223934902704 7400208557465805080 n

സൈമ പുരസ്‌കാര നിശയിലും പേളി മാണി എത്തിയത് മകള്‍ നിലയ്‌ക്കൊപ്പമാണ്. ഇതാദ്യമായല്ല പേളിയെ ആരാധകര്‍ ഇത്തരത്തില്‍ അഭിനന്ദിയ്ക്കുന്നത്. ഗര്‍ഭിണിയായിരുന്ന കാലത്ത് ഡേ ഇന്‍ മൈ ലൈഫ് എന്ന് പറഞ്ഞ് പോളി ഒരു വീഡിയോ ചെയ്തിരുന്നു.

വീഡിയോയില്‍ പൂര്‍ണ ഗര്‍ഭിണി ആയിരിക്കുമ്പോഴും സ്വന്തം കാര്യങ്ങളെല്ലാം ഒറ്റയ്ക്ക് നോക്കി, അപ്പോഴും തന്റെ ജോലി കൃത്യമായി ചെയ്യുന്ന പേളിയെ ആരാധകര്‍ വാനോളം പുകഴ്ത്തിയിരുന്നു. നടി, അവതാരിക എന്നതിനപ്പുറം നല്ലൊരു മോട്ടിവേഷന്‍ സ്പീക്കര്‍ കൂടെയാണ് പേളി മാണി.

LEAVE A REPLY

Please enter your comment!
Please enter your name here