കഴുത്ത് വേദന ആയിരുന്നു തുടക്കം, കാന്‍സറാണെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയി; അഥീനയുടെ ചികിത്സാ സഹായത്തിനായി സീമ ജി നായർ

പഠനം പൂർത്തിയായി കഴിഞ്ഞപ്പോൾ നെടുങ്കണ്ടം എന്ന മലയോരഗ്രാമത്തിൽ നിന്നും, ഒരുപാട് പ്രതീക്ഷയോടെയാണ്‌ അഥീന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലിക്കായി പ്രവേശിച്ചത്. എന്നാൽ പെട്ടന്നായിരുന്നു സ്വപ്നങ്ങൾ പ്രതീക്ഷകൾ എല്ലാം അസ്തമിച്ചത്. കഴുത്തിനു വേദനയോടെയായിരുന്നു തുടക്കം. അതു കാന്‍സറാണെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും പിന്‍കഴുത്തില്‍ തലയോട്ടിയോടു ചേരുന്ന ഭാഗത്തെ രണ്ട് എല്ലുകള്‍ പൂര്‍ണമായും ദ്രവിച്ചുകഴിഞ്ഞിരുന്നു.

ഒരു വർഷത്തിനിടെ 9 സർജറികൾ. ഏകദേശം 40 ലക്ഷത്തിനുമേൽ ചിലവായിക്കഴിഞ്ഞു. ഇപ്പോഴിതാ അഥീനയുടെ അവസ്ഥ വിവരിച്ച് കൊണ്ട് സീമ ജി നായർ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്. അഥീനയുടെ ചികിത്സാചിലവിനായി ഒരുമിക്കാനുള്ള അഭ്യര്ഥനയിലാണ് സീമ കുറിപ്പ് പങ്കുവെക്കുന്നത്. കുറിപ്പിന്റെ പൂർണരൂപം;

എന്റെ പ്രിയപ്പെട്ട അഥീന.. പഠനം പൂർത്തിയായി കഴിഞ്ഞപ്പോൾ നെടുങ്കണ്ടം എന്ന മലയോരഗ്രാമത്തിൽ നിന്നും, ഒരുപാട് പ്രതീക്ഷയോടെയാണ്‌ അവൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലിക്കായി പ്രവേശിച്ചത്.. ജോലി ചെയ്തു തുടങ്ങുമ്പോൾ അവളുടെ പ്രിയപ്പെട്ട അച്ചനും അമ്മക്കും തണലാകാൻ സാധിച്ചല്ലോ എന്ന സമാധാനം ആയിരുന്നു.. പക്ഷെ ആ സമാധാനം അധികം നീണ്ടില്ല.. ക്ഷണിക്കാതെ വന്ന കഴുത്ത് വേദന ആയിരുന്നു തുടക്കം..

CLIVALCHORDOMA (ക്ലൈവല്‍ കോര്‍ഡോമ) എന്ന അതിഥിയിലൂടെ ആ കുടുംബത്തിന്റെയും അഥീനയുടേയുടെയും സ്വപ്നങ്ങൾ പ്രതീക്ഷകൾ എല്ലാം അസ്തമിച്ചു.. ഒരു വർഷത്തിനിടെ 9 സർജറികൾ.. ഏകദേശം 40 ലക്ഷത്തിനുമേൽ ചിലവായിക്കഴിഞ്ഞു.. നെടുങ്കണ്ടത്തുണ്ടായിരുന്ന ഒരു കൂൾബാർ അതിൽ നിന്നും ജീവിതം കണ്ടെത്തിയിരുന്ന ആ കുടുംബത്തിനു ഇനി മുന്നോട്ടുള്ള ഓരോ ചുവടു വെയ്‌പും ചോദ്യ ചിഹ്‌നമാണ്..

242829181 414411380042632 8756913477260108570 n

കുറച്ചു ദിവസങ്ങൾക്കു മുന്നേ അഥീനയുടെ അമ്മയുടെ ഫോൺ എനിക്ക് വന്നിരുന്നു.. അവൾക്കു എന്നെ ഒന്ന് കാണണം എന്ന്.. ഞാൻ പോയി അവളെ കണ്ടിരുന്നു.. കുറച്ചു സമയം അവളുടെ അടുത്ത് ചിലവഴിച്ചു.. ഇടയ്ക്കിടെ അവൾ ചോദിച്ചു ശരണ്യക് എങ്ങനെ ഉണ്ടെന്ന്.. ശരണ്യ പോയത് അവൾ അറിഞ്ഞിരുന്നില്ല, വേദന കടിച്ചമർത്തി ശരണ്യ സുഖമായി ഇരിക്കുന്നു എന്ന് ഞാൻ പറഞ്ഞു..

ഞാൻ തിരികെ പോരുമ്പോൾ “പോകുവാണോ ” എന്ന ചോദ്യത്തിന് ഒരുപാട് അർത്ഥങ്ങൾ ഉണ്ടായിരുന്നു.. എത്രയും വേഗം തിരികെ വരുമെന്നു പറഞ്ഞു ഞാൻ ഇറങ്ങുമ്പോൾ ആ കണ്ണുകളിൽ പ്രതീക്ഷയുടെ കിരണങ്ങൾ ഉണ്ടായിരുന്നു.. അവളുടെ ജീവൻ പിടിച്ചുനിർത്താൻ നമ്മൾക്കൊന്ന് ഒരുമിച്ചാലോ.. അവളുടെ സ്വപ്നങ്ങൾ പൂവണിയിക്കാൻ നിങ്ങൾ എല്ലാരും ഉണ്ടെന്ന പ്രതീക്ഷയിൽ ഞാൻ നിർത്തട്ടെ,

242751785 414411320042638 8851611137162187008 n

സ്നേഹത്തോടെ സീമ..(Post Date : 25/09/2021)ബാങ്ക് അക്കൌണ്ട് വിവരങ്ങൾ:- ADHEENA JOHNA/C No : 32809748202IFSC : SBIN 0070216STATE BANK OF INDIANEDUMKANDAM BRANCHGooglePay : 8281025404

LEAVE A REPLY

Please enter your comment!
Please enter your name here