‘പട്ടു മെത്തയിൽ കിടക്കുന്ന നിനക്ക് എങ്ങനെ മനസ്സിലാവാൻ..’ – ഹർത്താലിന് എതിരെ പോസ്റ്റിട്ട വിജയ് ബാബുവിന് പൊങ്കാല

കഴിഞ്ഞ ദിവസം വിജയ് ബാബു ഹർത്താലിനെതിരെ സമൂഹമാധ്യമത്തിൽ പ്രതിഷേധക്കുറിപ്പ് പങ്കുവെച്ചിരുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. വിജയ് ബാബുവിന്റെ വാക്കുകൾ ഇങ്ങനെ:

‘നാളെ നടക്കാനിരിക്കുന്ന ഹർത്താലിന് പിന്നിലെ ലോജിക് മനസ്സിലാകുന്നില്ല (അതിപ്പോൾ ആര് ആഹ്വാനം ചെയ്തതാണെങ്കിലും!) അതും ഹർത്താലിനെക്കാൾ ഭീകരമായ ഇരട്ട ലോക്ഡൗണും ട്രിപ്പിൾ ലോക്ഡൗണും നേരിട്ടുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ! വിഡ്ഢിത്തം എന്ന വാക്കല്ല, അക്ഷരാർഥത്തിൽ ഭ്രാന്ത് എന്നു തന്നെ വിളിക്കണം. ദൈവം രക്ഷിക്കട്ടെ’.

962123 untitled design 2021 08 18t232650.716

ഇത് അനാവശ്യ ഹർത്താൽ ആണെന്നും ഇദ്ദേഹത്തെ പിന്തുണച്ചും നിരവധി പേരാണ് എത്തിയത്. എന്നാൽ ഇദ്ദേഹത്തെ വിമർശിച്ച് ഒരാൾ എത്തി. അയാൾക്ക് കൊടുത്ത മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. പട്ടുമെത്തയിൽ കിടക്കുന്നവർക്ക് ഇതൊക്കെ എങ്ങനെ മനസ്സിലാകാനാണ് എന്ന തരത്തിലായിരുന്നു പോസ്റ്റിനു മറുപടിയായി ഒരാൾ കുറിച്ചത്.

ഇതിനു വിജയ് ബാബു നൽകിയ രസകരമായ മറുപടി ചർച്ചയായി. ‘സർ ഏതു ടൈപ്പ് മെത്തയാണ് യൂസ് ചെയ്യന്നത്? ഞാനും അതു വാങ്ങാം. പിന്നെ, ഇതൊക്കെ മനസ്സിലാക്കാൻ ബേസിക് വിവരം മതി. മെത്ത ഏതായാലും കുഴപ്പമില്ല സഹോദരാ,’ എന്നായിരുന്നു വിജയ് ബാബുവിന്റെ വാക്കുകൾ.

trj

വിജയ് ബാബുവിനെ അനുകൂലിച്ചും നിരവധി കമന്റുകൾ പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. കർഷകർക്ക് വേണ്ടി കർഷകരുള്ള സംസ്ഥാനങ്ങൾ ഹർത്താൽ നടത്തട്ടെ. അല്ലാതെ അരി പോലും അയൽസംസ്ഥാനത്ത് നിന്ന് വാങ്ങിക്കുന്ന കേരളത്തിൽ എന്തിനാ ഇതെന്ന് ചിലർ ചോദിക്കുന്നു. നിരവധി പേരാണ്താരത്തിന് പിന്തുണയുമായി എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here